Business News

ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 240 ട്രെയിനികളെ പുറത്താക്കി

ബംഗളൂരു: ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നു. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 240 ട്രെയിനികളെ കമ്പനി ജോലിയില്‍ നിന്ന് പുറത്താക്കി. ഫെബ്രുവരി മാസത്തിലും ഏകദേശം 300 ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ പുറത്താക്കപ്പെട്ടവര്‍ 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനിങ് ബാച്ചിലുളളവരാണ്. ഇവരില്‍ പലരും 2022-ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചെങ്കിലും കോവിഡ് മഹാമാരി, പ്രൊജക്ട് വൈകീല്‍, നിയമനത്തിലെ താമസം തുടങ്ങിയ കാരണങ്ങളാല്‍ 2024 വരെ കാത്തിരുന്നവരാണ്. കമ്പനി അയച്ച ഇമെയിലില്‍, ഇന്‍ഫോസിസില്‍ Read More…

Business India News

ഫെബ്രുവരി 1 മുതൽ യുപിഐ ഇടപാടുകൾ തടസ്സപ്പെടാം; പുതിയ നിർദേശം പ്രാബല്യത്തിൽ

ന്യൂഡൽഹി: യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ കാരക്ടറുകൾ അനുവദിക്കില്ല എന്ന പുതിയ മാർഗ്ഗനിർദ്ദേശം ഫെബ്രുവരി 1, 2025 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. സ്പെഷ്യൽ കാരക്ടറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ റദ്ദാക്കും എന്നതിനാൽ, ഉപയോക്താക്കളും പേയ്‌മെന്റ് സേവനദാതാക്കളും മുൻകരുതൽ സ്വീകരിക്കണമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. പുതിയ ചട്ടങ്ങൾ യുപിഐ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും, ഇടപാടുകളിൽ ഏകീകൃത ക്രമീകരണം ഉറപ്പാക്കുകയും ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്. ട്രാൻസാക്ഷൻ Read More…

Business Kerala News

നാലാം ദിവസവും സ്വർണ്ണവില ഉയർന്നു; ഈ മാസത്തിലെ ഉയർന്ന നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധനവ്. പവന് ₹120 കൂടി ₹58,400 ആയി. ഗ്രാമിന് ₹15 വർധിച്ചു, പുതിയ വില ₹7,300. ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണനിലവാരമാണിത്. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില ₹57,200 ആയിരുന്നു. പത്ത് ദിവസത്തിനിടെ ₹1,000-ലേറെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 3-ന് വില ₹58,000-ന് മുകളിലെത്തിയ ശേഷം കുറച്ച് ദിവസങ്ങൾ മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ ദിവസം വീണ്ടും ₹58,000-ന് മുകളിലേക്കാണ് സ്വർണ്ണവില ഉയർന്നത്. സ്വർണ്ണവിലയിലെ ഈ വർധനവ് വിപണിയിലെ ആഗോള Read More…

Business Kerala News

സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞ് 57,000ൽ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സ്വർണവില 120 രൂപ കുറഞ്ഞിരുന്നു.

Business Kerala News

സർക്കാർ പിന്തുണയിൽ ചിറകുവിരിച്ച് സാറാ ബയോടെക്

വിദ്യാർത്ഥികളിലെ സംരംഭകത്വ ആശയങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സംസ്ഥാന സർക്കാർ കോളേജുകളിൽ ആരംഭിച്ച ഇന്നൊവേഷൻ ആൻഡ് എൻട്രർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിൽ തുടക്കമിട്ട ആശയം ഉൽപ്പന്നമായി ചേക്കേറിയത് എട്ടോളം വിദേശരാജ്യങ്ങളിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന  സാറാ ബയോടെക് സ്റ്റാർട്ടപ്പാണ് പായലിൽ നിന്നും ബഹിരാകാശ സഞ്ചാരികൾക്കും പ്രതിരോധമേഖലയിലുമൊക്കെ ഉപയോഗിക്കാവുന്ന ബിസ്‌കറ്റ് വികസിപ്പിച്ച് കോവളം ലീലാ റാവീസിൽ നടക്കുന്ന രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിൽ ശ്രദ്ധനേടുന്നത്. ഹഡിലിലെ സസ്റ്റെയിനബിലിറ്റി എക്സ്പോ സെക്ഷനിലാണ് സാറാ ബയോടെക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. Read More…

Business Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില് വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില് വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന് വില 56,680 രൂപയിലെത്തി, ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാം വിലയില് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില് 59,080 രൂപയായിരുന്നു പവന്റെ വില, പിന്നീട് കുറയുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണം. സമകാലിക റിപ്പോര്ട്ടുകള് പ്രകാരം,ഡിസംബറോടെ സ്വര്‍ണം Read More…

Business Kerala News

സ്വർണവിലയിൽ വമ്പൻ ഇടിവ്: പവന് 1320 രൂപ കുറഞ്ഞ് 58,000 ത്തിൽ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ് രേഖപ്പെടുത്തി. റെക്കോർഡുകൾ ഭേദിച്ച് ഉയർന്നുപോയ സ്വർണവിലയിൽ ഇന്ന് പവന് 1320 രൂപ കുറവ് സംഭവിച്ചിരിക്കുകയാണ്, ഇതോടെ പവന് വില 57,600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് ഇപ്പോൾ 7200 രൂപയായി സ്വർണത്തിന്റെ വില . ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാണ് സ്വർണവിലയിൽ ഈ ഇടിവിന് പിന്നിൽ. അടുത്തിടെ 60,000 രൂപ താണ്ടുമെന്ന് തോന്നിപ്പിച്ച സ്വർണവില, ഘട്ടംഘട്ടമായി താഴ്ന്ന് ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത് സംസ്ഥാനത്തെ സ്വർണവിപണിയിൽ Read More…

Business News

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില. 40 രൂപകൂടി വർദ്ധിച്ചാൽ പവൻ്റെ വില 57,000ലെത്തും. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് 62,136 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് Read More…

Business India News

എയർ ഇന്ത്യയും വിസ്താരയും ലയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർലൈൻ രൂപീകരിക്കുന്നു

കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (മുൻ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം വിജയകരമായി പൂർത്തിയായി. എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിഹാൻ എഐ പദ്ധതിയുടെ ഭാഗമായി നാല് എയർലൈൻ ബ്രാൻഡുകളെ രണ്ടായി ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യകാലാവർത്തനമാണിത്. ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു എയർലൈൻ സ്ഥാപിക്കാനുള്ള പ്രധാന സംരംഭമാണെന്നും അടുത്തതായി എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ലയനം എയർ ഇന്ത്യയുടെ Read More…

Business News

മലയാളി യുവ സംരംഭകർ ഹുറൂണ്‍ പട്ടികയിൽ !

പെരിന്തൽമണ്ണ സ്വദേശിയായ അജീഷ് അച്യുതനും പത്തനംതിട്ട റാന്നി സ്വദേശിയായ ലിബിൻ വി. ബാബുവും ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ യുവ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചത് . റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഉൾപ്പെടുന്ന ഈ പട്ടികയിൽ 33-ാം സ്ഥാനത്താണ് അജീഷ് ഇടംപിടിച്ചത്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ 100 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകനാണ് അജീഷ്. ക്ഷീരകർഷകരെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനായി ആരംഭിച്ച ‘അനിമാള്‍’ എന്ന സംരംഭത്തിന്റെ സഹസ്ഥാപകനാണ് ലിബിൻ. 35 Read More…