കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ് രേഖപ്പെടുത്തി. റെക്കോർഡുകൾ ഭേദിച്ച് ഉയർന്നുപോയ സ്വർണവിലയിൽ ഇന്ന് പവന് 1320 രൂപ കുറവ് സംഭവിച്ചിരിക്കുകയാണ്, ഇതോടെ പവന് വില 57,600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് ഇപ്പോൾ 7200 രൂപയായി സ്വർണത്തിന്റെ വില .
ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാണ് സ്വർണവിലയിൽ ഈ ഇടിവിന് പിന്നിൽ. അടുത്തിടെ 60,000 രൂപ താണ്ടുമെന്ന് തോന്നിപ്പിച്ച സ്വർണവില, ഘട്ടംഘട്ടമായി താഴ്ന്ന് ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത് സംസ്ഥാനത്തെ സ്വർണവിപണിയിൽ ആദ്യമാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഈ വിലയിടിവിൽ നിർണായക പങ്കുവഹിച്ചുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.





