India Kerala

പ്രധാനമന്ത്രി ഫെബ്രുവരി 27നും 28നും കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും സന്ദർശിക്കും

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കുന്ന പ്രധാനമന്ത്രി ഏകദേശം 1800 കോടി രൂപയുടെ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യപദ്ധതികൾ ഉദ്ഘാടനം ചെയ്യും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ‘പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി’; മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു ഗഗൻയാന്റെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്യും തമിഴ്‌നാട്ടിൽ 17,300 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ Read More…

Kerala Politics

സാംസ്കാരിക രംഗത്തെ ജീർണ്ണച്ച അവസ്ഥയാണ് പിണറായിയുടെ വേദിയിൽ കണ്ടതെന്ന് കുമ്മനം.

സാഹിത്യകാരന്മാരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കുമ്മനം.സുഗതകുമാരിയുടെ ജന്മഗേഹം ഇന്ന് തകർച്ചയുടെ വക്കിൽ ആണെന്നും, ഇതിനുകാരണം കേരളത്തിൻറെ സാംസ്കാരിക മന്ത്രിയും വകുപ്പുമാണെന്നും കുമ്മനം കെ സുരേന്ദ്രൻ നയിക്കുന്ന തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ കേരള പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. നവോത്ഥാന നായകനായ മന്നത്തുപത്മനാഭനെ വരെ അധിക്ഷേപിക്കുന്ന തരത്തിൽ ദേശാഭിമാനിയിൽ ലേഖനം വന്നതു ഖേദകരമാണ്. ഇതെല്ലാം കാണിയ്ക്കുന്നത് കമ്മ്യൂണിസത്തിന്റെ അധഃപതനമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്താനാണ് കോൺഗ്രസും Read More…

Kerala

മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധന- മന്ത്രി കെ.എൻ ബാലഗോപാൽ

ആലപ്പുഴ: 2021-ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. എന്നാലത് ഈ വർഷം 78,000 കോടി രൂപയായി ഉയർന്നു. മൂന്നുവർഷം ആകുന്നതിനു മുമ്പ് തനത് നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധനവുണ്ടാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മുതുകുളം സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.93 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് മുതുകുളം സബ് Read More…

Health Kerala

ചികിത്സ വികേന്ദ്രീകരിക്കുക സര്‍ക്കാര്‍ നയം- മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ: ചികിത്സ പരമാവധി വികേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സമഗ്ര പക്ഷാഘാത ചികിത്സ കേന്ദ്രം, ആധുനിക മരുന്ന് സംഭരണശാല എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പക്ഷാഘാത പരിചരണത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 32 ജില്ല ആശുപത്രികളില്‍ സ്‌ട്രോക്ക് സ്റ്റിമുലൈസേഷന്‍ യൂണിറ്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗനിര്‍ണയത്തിനുള്ള അടിയന്തര പരിശോധന സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് സ്‌ട്രോക്ക് യൂണിറ്റ് തുടങ്ങുന്നത്. കിടപ്പിലാകും മുമ്പ് Read More…

Kerala

ഡിജിറ്റൽ ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷിസൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ മാത്രമേ കേരളം അക്ഷരാർത്ഥത്തിൽ ബാരിയർ ഫ്രീ ആവുകയുള്ളൂ – മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരം തുടങ്ങിയ ചർച്ചചെയ്യുന്നതിനും പുതിയ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023 സെപ്റ്റംബർ വരെ 170 ലധികം വെബ്‌സൈറ്റുകൾ ഭിന്നശേഷി സൗഹൃദമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവയേയും ഇത്തരത്തിൽ മാറ്റിത്തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ Read More…

Kerala

ഭിന്നശേഷിയുണ്ടെന്നുകരുതി ഒതുങ്ങിക്കൂടരുത്, സാധ്യമായ എല്ലാ സഹായവും നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടരുതെന്നും ഭിന്നശേഷി ജീവിതവിജയത്തിന് തടസമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും അതിനെ അതിജീവിക്കാൻ കഴിയുമെന്നും ഓരോരുത്തരും നിശ്ചയിക്കണം. സാധ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തി നവകേരളം ഭിന്നശേഷി സൗഹൃദമാക്കാൻ പ്രതിജ്ഞാബദ്ധമാണ് – മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിയുള്ളവർ പൊതുസമൂഹത്തിൽ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. കാഴ്ച, കേൾവി, സംസാരശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം Read More…

Kerala

പറവകള്‍ക്കൊരിറ്റ് കുടിനീര്; എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണം – എംഎല്‍എ

തൃശ്ശൂർ: കടുത്ത വേനലില്‍ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാട്ടര്‍ ബെല്‍ മുഴക്കി വിദ്യാര്‍ത്ഥികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം ഓരോ വിദ്യാലയ മുറ്റത്തും പക്ഷികള്‍ക്ക് വെള്ളം കുടിക്കുവാനുള്ള ഒരു ഇടം സൃഷ്ടിക്കണമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പി വെമ്പല്ലൂര്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ ‘പറവകള്‍ക്കൊരിറ്റ് കുടിനീര്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. 

Kerala Politics

മുഖ്യമന്ത്രിക്ക് സമനില തെറ്റി; എൽഡിഎഫ് സ്ഥാനാർത്ഥികൾ പല്ലുകൊഴിഞ്ഞ സിംഹങ്ങൾ: കെ.സുരേന്ദ്രൻ

തൃശ്ശൂർ: മുഖ്യമന്ത്രിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. തനിക്കും മകൾക്കും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും തൃശ്ശൂരിൽ എൻഡിഎ പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭരണാധികാരിയാണെന്നത് മറന്ന് വെറും പിതാവായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. സർക്കാരിന്റെയും പാർട്ടിയുടെയും സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിന് വേണ്ടി അദ്ദേഹം ഉപയോ​ഗിക്കുകയാണ്. താനും മകളും അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. അതെല്ലാം മറികടക്കാനാണ് പ്ര​ഗൽഭരായ ആളുകളെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയെന്ന് Read More…

Kerala Politics

എസ്.ടി മോർച്ച ജില്ലാ പ്രസിഡൻ്റിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ചാലക്കുടി സിപിഎം ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണം – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശ്ശൂർ: പിണറായി സർക്കാരിനെതിരെ സമരം ചെയ്താൽ കൊന്ന് കളയുമെന്ന് ബിജെപി എസ്.ടി മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സിമിൽ ഗോപിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.അതിരപ്പിള്ളി മലക്കപ്പാറ വീരാൻ കുടി ഊരിലെ ഭൂസമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ചെയ്തതിനാണ് സിമിൽ ഗോപിക്കെതിരായ വധഭീഷണി. ആദിവാസികളോടുള്ള സിപിഎം ജാതി വെറിയാണ് സിമിൽ ഗോപിക്കെതിരായ ഭീഷണിക്ക് ആധാരം. പിണറായി ഭരണത്തിൽ മധുവും വിശ്വനാഥനും Read More…

Court Kerala Law

വീട്ടമ്മക്ക് നിക്ഷേപ സംഖ്യകൾ തിരികെ നല്കിയില്ല, ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് സഹകരണ സംഘത്തിനെതിരെ 260000 രൂപയും നഷ്ടവും നൽകുവാൻ വിധി.

നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശക്തൻനഗറിലുള്ള ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കും പ്രസിഡണ്ടിനും എതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരി വിവിധ നിക്ഷേപങ്ങളിലായി മൊത്തം 260000 രൂപയാണ് നിക്ഷേപിച്ചിരുന്നത്. നിക്ഷേപസംഖ്യകൾ തിരികെ നൽകാതിരുന്നതിനെത്തുടർന്നാണ് ഹർജി ഫയൽ ചെയ്യുകയുണ്ടായതു്.ആ കാലഘട്ടത്തിലെ സെക്രട്ടറി സാമ്പത്തികതിരിമറി നടത്തിയതിനാലാണ് നിക്ഷേപങ്ങൾ തിരികെ നൽകുവാൻ കഴിയാതിരുന്നതെന്നായിരുന്നു Read More…