സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വർഷത്തിൽ താഴെ Read More…
Kerala
ജില്ലാ ദുരന്തനിവാരണവിഭാഗം: വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; കൺട്രോൾ റൂം തുറന്നു
അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജലസംരക്ഷണത്തെക്കുറിച്ചും അഗ്നിബാധ തടയുന്നതിനും ജില്ലാ ദുരന്തനിവാരണവിഭാഗം വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തര സഹായത്തിന് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ജലസംരക്ഷണ മാർഗനിർദ്ദേശങ്ങൾ: 1. വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക.2. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.3. പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക.4. Read More…
സിനിമ വ്യവസായത്തിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാക്കണം: നടി ഐശ്വര്യലക്ഷ്മി
സിനിമയിൽ നിർമ്മാണം പോലുള്ള ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സ് – മ മുഖാമുഖം സംവാദ പരിപാടിയിലെ ആദ്യ ചോദ്യത്തിലാണ് നടി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്. സിനിമയുടെ സാങ്കേതികം, നിർമ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികൾക്ക് നൂതനമായ അവസരങ്ങൾ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമയുടെ Read More…
ആറ്റുകാൽ പൊങ്കാല: ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ആക്ഷൻ പ്ലാൻ
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതൽ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. എന്തെങ്കിലും ശാരീരിക അസ്വസ്ഥകൾ ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. Read More…
ഐടിഐ കോഴ്‌സുകളില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി കെ രാധാകൃഷ്ണന്‍
നടത്തറ ഗവ. ഐടിഐ പുതിയ കെട്ടിടം സമര്‍പ്പിച്ചു പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള ഐടിഐകളില്‍ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ട്രേഡുകളും കോഴ്‌സുകളും വിഭാവനം ചെയ്യുന്നതായി പട്ടികജാതി – പട്ടികവര്‍ഗ- പിന്നാക്കവിഭാഗ ക്ഷേമം- ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള നടത്തറ ഗവ. ഐടിഐയുടെ ചിരകാല സ്വപ്നമായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഴയ ട്രേഡുകളും കോഴ്‌സുകളും പുനസ്ഥാപിച്ച് പുതിയ കോഴ്‌സുകള്‍ കൊണ്ടുവരുവാന്‍ ലക്ഷ്യമിടുന്നുണ്ട്. ഭൂരിപക്ഷം ഐടിഐകളിലെയും ഭൗതിക സാഹചര്യങ്ങള്‍ Read More…
പ്രളയ നഷ്ടങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്നു: മന്ത്രി കെ. രാജന്‍
പെരിഞ്ഞനം പ്രളയപ്പുരയിലെ വീടുകളില്‍ ഗൃഹപ്രവേശനം സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 2018 ലെ പ്രളയ നഷ്ടങ്ങളെ കേരളം അതിജീവിച്ചതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പ്രളയപ്പുരയിലെ വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ക്ലബുകള്‍ തുടങ്ങിയവരുടെ പിന്തുണ ഏറ്റുവാങ്ങി. പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ റോട്ടറി ക്ലബ് ഒരു കോടി രൂപ ചെലവഴിച്ച് റവന്യൂ വകുപ്പിന്റെ മിച്ചഭൂമി സ്ഥലത്താണ് പ്രളയപ്പുര നിര്‍മിച്ചിരിക്കുന്നത്. പദ്ധതി വഴി പ്രളയബാധിതര്‍ക്ക് മുമ്പ് Read More…
28 കോളേജുകളിലെ റൂസ പദ്ധതികൾ പൂർത്തിയായി: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ 28 കോളേജുകളിൽ കൂടി റൂസ പദ്ധതിയിൽ നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കി. പൂർത്തിയാക്കിയ പദ്ധതികൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നാടിനു സമർപ്പിച്ചു. ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ തീക്ഷ്ണ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന രീതിയിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ ഗ്യാപ്പ് നികത്തുന്നതിന് സ്‌കിൽ എൻഹാൻസ്‌മെന്റിനുള്ള നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് Read More…
ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാന പട്ടയമേള: 31499 പേർ കൂടി ഭൂമിയുടെ അവകാശികളായി സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേള ഉദ്ഘാടനം തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അർഹരായവർക്ക് എല്ലാം പട്ടയം നൽകുന്നത് അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്. ഭൂമിയില്ലാത്തവരെ കണ്ടെത്തി അവർക്കുള്ള ഭൂമി കണ്ടെത്തൽ, ആവശ്യമായ അനുമതി, രേഖ എന്നിവ ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ തീർപ്പ് ഉണ്ടാക്കൽ എന്നിങ്ങനെ ഒരേസമയം നിർവഹിച്ചാണ് പ്രവർത്തികൾ ത്വരിതപ്പെടുത്തുന്നത്. പാർപ്പിടം, വ്യവസായം, Read More…
സംസ്ഥാനത്തെ 31,499 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു.
ഭൂരഹിതരായവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്നതും അര്‍ഹരായവര്‍ക്ക് കാലതാമസം ഇല്ലാതെ പട്ടയങ്ങള്‍ ലഭ്യമാക്കുക എന്നതിലും സർക്കാർ സുപ്രധാന പരിഗണനയാണ് നൽകുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒന്നാം വര്‍ഷത്തില്‍ 54535 പട്ടയങ്ങളും രണ്ടാം വര്‍ഷത്തില്‍ 67,068 പട്ടയങ്ങളും ഉള്‍പ്പെടെ 1,21,604 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു. പട്ടയ മിഷന്‍ സംവിധാനത്തിന്റെ ഊര്‍ജിതമായ പ്രവർത്തന ഫലമായി കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഭൂമി കണ്ടെത്തി സര്‍വേ നടത്തി, പട്ടയം നൽകുന്നതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് 31,499 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. Read More…
അനധികൃത ജലസംഭരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍
അനധികൃത ജലസംഭരണം മൂലം നെല്‍കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ അനധികൃതമായി വെള്ളം ശേഖരിക്കുന്ന പാടശേഖരസമിതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു. ജില്ലയിലെ കോള്‍ മേഖയിലെ ജലസംഭരണ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് നിര്‍ദ്ദേശം. അനധികൃത ജല സംഭരണം മൂലം വടക്കന്‍ മേഖലയിലെ നെല്‍കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണലൂര്‍ത്താഴം, മണല്‍പുഴ, കണ്ണോത്ത് Read More…











