Kerala

വെറ്റിനറി ഡോക്ടർ ഒഴിവ്

ജില്ലയിൽ പ്ലാൻ പദ്ധതി 2023 -24 സി എസ് എസ് എൽ എച്ച് ആൻഡ് ഡിസിപി സ്കീം മൊബൈൽ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം 89 ദിവസത്തേക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ക്ലിനിക്കൽ ഒബ്സ്ട്രേറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിക്കൽ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസ വേദനം 56,100 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 ന് ഉച്ചയ്ക്ക് Read More…

Kerala

ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയ ആരതിയുടെ  വീട് വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ട ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയ വീട്ടില്‍ ആരതി(32)യുടെ ബന്ധുക്കളെ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി കൊടിയശേരില്‍ ശ്യാം ജി ചന്ദ്രന്‍(36) സ്‌കൂട്ടറില്‍ ജോലിക്കു പോകുകയായിരുന്ന ആരതിയെ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ചത്. ആരതിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ വനിതാ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു.     ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും Read More…

Kerala

വസ്തുവിന്റെയും സ്വത്തിന്റെയും പേരില്‍  അമ്മമാരെ പീഡിപ്പിക്കുന്നു: വനിതാ കമ്മിഷന്‍

തൃശ്ശൂര്‍: വസ്തുവിന്റെയും സ്വത്തിന്റെയും പേരിലുള്ള വടംവലിയില്‍ പ്രായമായ അമ്മമാരെ നിരാലംബരാക്കുന്ന മക്കളുടെ എണ്ണം കൂടുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.  ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ വളരെ ദുഃഖകരമാണ്. ഒന്നു നോക്കാനോ, കാണാനോ, സംരക്ഷണം നല്‍കാനോ, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാനോ തയാറാകാത്ത മക്കളുണ്ട്. സ്വത്ത് വീതിച്ചു നല്‍കിയിട്ടും അമ്മയുടെ പേരില്‍ അവശേഷിക്കുന്ന Read More…

Kerala Law

മോട്ടോർസൈക്കിളിന് തകരാർ, 35000 രൂപയും പലിശയും നൽകുവാൻ വിധി.

ഇരിങ്ങാലക്കുട: മോട്ടോർസൈക്കിളിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകുലവിധി.ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കരപറമ്പിൽ വീട്ടിൽ രാജുമോൻ ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ചോയ്സ് മോട്ടോർസ് ഉടമക്കെതിരെയും കൊച്ചി ഇടപ്പിള്ളിയിലെ ടി വി എസ് മോട്ടോർ കമ്പനി മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മോട്ടോർ സൈക്കിൾ വാങ്ങി ഉപയോഗിച്ചുവരവെ സ്റ്റിയറിങ്ങിനും ഫോർക്കിനും മറ്റും തകരാറുകൾ കാട്ടുകയുണ്ടായിട്ടുള്ളതാകുന്നു. തകരാറുള്ള ഭാഗങ്ങൾ മാറ്റി നൽകുകയുണ്ടായെങ്കിലും തകരാറുകൾ ആവർത്തിക്കപ്പെടുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി Read More…

Agriculture Kerala

പച്ചക്കുട; ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു

കുംഭ വിത്ത് മേള ഉദ്ഘാടനം നിര്‍വഹിച്ചു ഇരിങ്ങാലക്കുട: ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് പച്ചക്കുടയുടെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍വഹണ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട -സമഗ്ര കാര്‍ഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി മുഖ്യ ജീവിതമാര്‍ഗമായി ഏറ്റെടുത്തവരെ സഹായിക്കുക, Read More…

Kerala

ഷീ ലോഡ്ജ് നാടിന് സമര്‍പ്പിച്ചു  *മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട: നഗരസഭയുടെ ഹൃദയ ഭാഗത്ത് മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് പുതിയതായി നിര്‍മ്മിച്ച ഷീ ലോഡ്ജ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു. നഗരസഭയുടെ വികസന വഴികളില്‍ ഒരു രജത രേഖയാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഷീ ലോഡ്ജ്. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഷീ ലോഡ്ജ് ഏറെ ഉപകാരപ്രദമാണ്. വളരെ സുരക്ഷിതമായി സ്ത്രീകള്‍ക്ക് താമസം ഉറപ്പിക്കാന്‍ ഷീ ലോഡ്ജിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കായി പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു. ഷീ ലോഡ്ജ് Read More…

Kerala

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കുംഭ വിത്ത് മേള തുടങ്ങി മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു

തൃശ്ശൂർ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ കമലഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.  മേളയില്‍ കര്‍ഷകരുടെ തനതായ ഉല്‍പ്പന്നങ്ങളുടെയും Read More…

Kerala

പറക്കാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു 

തൃശ്ശൂർ: വേളൂക്കര ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുകുന്ന് എസ്.സി കോളനി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 20 സെന്റ് സ്ഥലത്താണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 90 ലക്ഷം രൂപയാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിനായി അനുവദിച്ചത്.  ചടങ്ങില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് Read More…

Kerala

യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശ ധാരണ Read More…

India Kerala

യുവാക്കൾ വിദേശത്തേക്കു പോകുന്നതു ബ്രെയിൻ ഡ്രെയിനല്ല, കഴിവുകളുടെ ദൃഷ്ടാന്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്. നമ്മുടെ Read More…