Kerala

താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കും: മന്ത്രി ആര്‍. ബിന്ദു

തൃശ്ശൂർ: താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട കരിവന്നൂരിലെ താമരവളയം ബണ്ട് നിര്‍മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, തദ്ദേശസ്വയംഭരണം വകുപ്പ് എഞ്ചിനീയര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി. കര്‍ഷകരെ Read More…

Education Kerala

എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

തൃശ്ശൂർ: എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ലൈബ്രറി സോഫ്റ്റ്വെയര്‍, സോഫ്റ്റ്വെയര്‍ പരിശീലന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രന്ഥശാലകള്‍ക്ക് സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി സാമൂഹിക മാറ്റത്തിനും വൈജ്ഞാനിക സമൂഹത്തിന്റെ മുന്നേറ്റത്തിനും ലൈബ്രറികള്‍ സ്വാധീനിച്ചു. ചരിത്രം തിരുത്തി എഴുതപ്പെടുന്ന കാലത്ത് ലൈബ്രറികളുടെ ഉത്തരവാദിത്തങ്ങള്‍ വലുതാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റലൈസേഷന്‍ നടപ്പാക്കി റെപ്പോസിറ്ററി സേവനങ്ങളും ലൈബ്രറികളില്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. Read More…

Kerala

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം – പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ക്ഷേത്രത്തില്‍ മുസിരിസ് പൈതൃക പദ്ധതി നിര്‍മിക്കുന്ന അക്കോമഡേഷന്‍ കോംപ്ലക്‌സിന്റെയും മ്യൂസിയം ഊട്ടുപുര കെട്ടിടസമുച്ചയത്തിന്റെയും നിര്‍മ്മാണ പുരോഗതി പരിശോധനയ്ക്കും വിലയിരുത്തുന്നതിനുമായി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേത്രത്തിനകത്ത് കുടിവെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പാക്കും. ഭരണി മഹോത്സവം ഈ വര്‍ഷം മികച്ച രീതിയില്‍ നടത്താനും ഭക്തര്‍ക്ക് ആവശ്യമായ Read More…

Health India Kerala

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ : മന്ത്രി വീണ ജോർജ്.

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തകഴി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ കേന്ദ്രങ്ങൾ. ഒരു നാടിന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇവിടെ യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു.  വളരെ പ്രൗഢമായിട്ടുള്ള അനുഭവവും പ്രാവീണ്യവും ആയുർവേദമേഖലയിൽ കേരളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള മാനദണ്ഡമായ എൻ. എ.ബി.എച്ച്  അംഗീകാരം സംസ്ഥാനത്തെ Read More…

Kerala

പാവപ്പെട്ട കുടിയേറ്റക്കാരെ സംരക്ഷിക്കും; കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി : മന്ത്രി കെ.രാജൻ  

ആലപ്പുഴ : കുടിയേറ്റത്തെയും കൈയേറ്റത്തെയും ഒരുപോലെയല്ല സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കിടപ്പാടം ഇല്ലാതെ കൂടിയേറി പാർക്കുന്ന പാവപ്പെട്ടവനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. എന്നാൽ കയ്യേറ്റക്കാരെ നിയമപരമായി തന്നെ നേരിടുമെന്നും ആവശ്യമെങ്കിൽ അവരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിന് സർക്കാരിന് ഒരു മടിയും ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു.  വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാൻ വിഭാവനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ മൂന്നു വില്ലേജ് ഓഫീസുകളുടെ Read More…

Kerala

ദേശീയപാത വികസനം: വിദഗ്ധസമിതി പരിശോധിക്കാൻ എ.എം.ആരിഫ് എം.പി. വിളിച്ച സർവകക്ഷിയോഗത്തിൽ ധാരണ

ആലപ്പുഴ:  ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന  പ്രശ്‌നങ്ങളും ആശങ്കകളും സർക്കാർ തലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായി. അഡ്വ. എ.എം.ആരിഫ് എം.പി. മുൻകൈ എടുത്ത് ജില്ല കളക്ടർ ജോൺ സാമുവലിന്റെ  അധ്യക്ഷതയിലാണ് കളക്ട്രേറ്റിൽ അടിയന്തിര യോഗം ചേർന്നത്. എം.എൽ.എമാരായ എച്ച്.സലാം, യു.പ്രതിഭ ഹരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.  കായംകുളത്ത് ഫ്‌ലൈ ഓവർ നിർമ്മിക്കാൻ സാങ്കേതികമായി സാധിക്കില്ല എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. താൻ ഈ Read More…

Kerala Medical

കാൻസർ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് Read More…

Kerala

ആർപ്പോ: സ്ത്രീകൾക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ ‘ആർപ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തും’ സ്ത്രീകൾക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ഇത് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കാരണം പുറത്തേക്ക് പറയാൻ കഴിയാത്ത ഒരുപാട് ആശയങ്ങൾ ഉണ്ടാകാം. പുറത്ത് Read More…

Education India Kerala

എസ് ഇ ആർ ടി ലൈബ്രറി രാജ്യത്തിന് മാതൃക: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും  ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി  ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയത്തക്ക രീതിയിലാണ് നിലവിൽ ലൈബ്രറി പ്രവർത്തിച്ചു വരുന്നത്. ഈ ലൈബ്രറിക്ക് അനുബന്ധമായി ഒരു ടെക്സ്റ്റ് ബുക്ക് ആർക്കൈവ്‌സും പ്രവർത്തിച്ചു വരികയാണ്. മുൻ Read More…

Economy India Kerala

ജില്ലയ്ക്കും സംസ്ഥാനത്തിനും ഗുണകരമായ ബജറ്റ് – അഡ്വ കെ.കെ അനീഷ്കുമാർ

തൃശൂർ: രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ബജറ്റ് ജില്ലയ്ക്കും സംസ്ഥാനത്തിനും ഏറെ ഗുണകരമാകുമെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കാർഷിക മേഖലക്ക് മുന്തിയ പരിഗണന നൽകാനുള്ള തീരുമാനം ജില്ലക്ക് ഗുണകരമാകും. അമൃത് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളെല്ലാം ആധുനികവത്കരിക്കപ്പെടുകയാണ്. ആശാവർക്കർ അങ്കണവാടി ജീവനക്കാരെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ആയിരങ്ങൾക്ക് ഗുണകരമാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമാകുമെന്ന് ആക്ഷേപമുന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് നിർമല Read More…