Kerala Politics

വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വനിതകൾ ബിജെപിയിൽ.

തൃശ്ശൂർ:. വിവിധ പാർട്ടികളിലും മറ്റും പ്രവർത്തിച്ചിരുന്നവർ ആസംഘടകളിൽ നിന്നും രാജിവെച്ചാണ് BJP യിൽ ചേർന്നത്. മഹിള നേതാക്കൾ ഇന്ന് ബിജെപി നേതാക്കളിൽ നിന്നും അംഗത്വം സ്വീകരിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശിയ സെക്രട്ടറി അരവിന്ദ് മേനോൻ വനിതാ നേതാക്കൾക്ക് BJP അംഗത്വം നൽകി.ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.കെ അനീഷ് കുമാർ,മേഖല പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല വൈസ് പ്രസിഡന്റ്‌ ബിജോയ്‌ തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

Kerala

നവോത്ഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ : എ.ഡി.എം 

എറണാകുളം: നവോത്ഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ എന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ആശ സി. എബ്രഹാം പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍ ശതാബ്ദി അനുസ്മരണവും പുസ്തക പ്രദര്‍ശനവും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നവോത്ഥാന ചിന്തകള്‍ എത്തിക്കുന്നതില്‍ കുമാരനാശന്റെ കവിതകള്‍ വലിയ പങ്ക് വഹിച്ചുണ്ട്. ചിന്താവിഷ്ടയായ സീത, വീണ പൂവ്, ലീല, കരുണ തുടങ്ങിയ സൃഷ്ടികള്‍ മറക്കാനാകില്ല. തന്റെ എല്ലാ കൃതികളിലും ഉയര്‍ന്ന ദാര്‍ശനിക Read More…

Kerala

ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും

ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ വ്യക്തികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങിയതുമായ ഭൂമിയിലാണ് ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് 318 – എ വീട് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ 318 എ Read More…

Economy India Kerala

ബജറ്റ് വെറുമൊരു ഇടക്കാല ബജറ്റല്ല, മറിച്ച് സമഗ്രവും നൂതനവുമായ ബജറ്റാണ്: പ്രധാനമന്ത്രി

ന്യൂ ഡെൽഹി: ഇന്ന് അവതരിപ്പിച്ച ബജറ്റിനെ ‘കേവലം ഒരു ഇടക്കാല ബജറ്റ് മാത്രമല്ല, സമഗ്രവും നൂതനവുമായ ബജറ്റ്’ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ബജറ്റ് തുടർഭരണത്തിന്റെ ആത്മവിശ്വാസം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വികസിത ഇന്ത്യയുടെ എല്ലാ തൂണുകളായ യുവാക്കള്, ദരിദ്രര്, സ്ത്രീകള്, കര്ഷകര് എന്നിവരെ ഈ ബജറ്റ് ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, “നിർമ്മല ജിയുടെ ബജറ്റ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ്” Read More…

Kerala

നാരീ ശക്തി വന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന മഹിളാ ശിൽപ്പശാല (നാരീ ശക്തി വന്ദൻ ) ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മഹിളമോർച്ച സംസ്ഥാന ജന സെക്രട്ടറി Adv സിനി മനോജ് ക്ലാസ് എടുത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദു പ്രിയൻ, രമ്യകുമരംചാത്ത് എന്നിവർ സംസാരിച്ചു.

Kerala

പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളോട് ഒരു പ്രസ്താവന നടത്തി. ചടങ്ങില് സംസാരിച്ച പ്രധാനമന്ത്രി പുതിയ പാര് ലമെന്റിന്റെ ആദ്യ സമ്മേളനത്തെ അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തില് എടുത്ത സുപ്രധാന തീരുമാനം എടുത്തുപറയുകയും ചെയ്തു. “സ്ത്രീ ശാക്തീകരണ, ബോധവൽക്കരണ നിയമം പാസാക്കിയത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായക നിമിഷത്തെ അടയാളപ്പെടുത്തി”. ശ്രീ മോദി പറഞ്ഞു. ജനുവരി 26 ന് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച് പരാമര് ശിക്കവേ, നാരീശക്തിയുടെ ശക്തി, ശൗര്യം, നിശ്ചയദാര് Read More…

Kerala

അഡ്വ രഞ്ജിത് ശ്രീനിവാസൻ കേസിലെ വിധി ചരിത്രപരം – അഡ്വ കെ.കെ അനിഷ്കുമാർ

തൃശ്ശൂർ: അഡ്വ രഞ്‌ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾക്കും വധശിക്ഷ നൽകിയ ബഹു: കോടതി വിധി ചരിത്രപരവും മാതൃകാപരവും സ്വാഗതാർഹവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വിവസ്ത്രനാക്കി മൃഗീയമായി വെട്ടിയും കുത്തിയും രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവം ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായ സംഭവമാണ്. ഒരു കേസിൽ പോലും പ്രത്യക്ഷമായും പരോക്ഷമായും ബന്ധമില്ലാത്ത രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് ഒരു ഭീകരാക്രമണം തന്നെയായിരുന്നു. മുഴുവൻ പ്രതികൾക്കും Read More…

Kerala Politics

ഇൻഡി മുന്നണിയുടെ തകർച്ച NDA യ്ക്ക് റെക്കോർഡ് വിജയം സമ്മാനിക്കും – എം.ടി രമേശ്.

തൃശ്ശൂർ: നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ തട്ടിക്കൂട്ടിയ ഇൻഡി സഖ്യം തമ്മിലടിച്ച് പിരിഞ്ഞത് 2024 ലെ തെരെഞ്ഞെടുപ്പിൽ NDA മുന്നണിയ്ക്ക് ചരിത്ര വിജയം സമ്മാനിക്കും. നിതീഷ് NDA യിൽ തിരിച്ചെത്തുകയും മമതയും കെജരിവാളും അഖിലേഷുമെല്ലാം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഇൻഡി സഖ്യം തത്വത്തിൽ ശിഥിലമായെന്നും തൃശ്ശൂർ ലോക്സഭാ മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്യവേ എം.ടി രമേശ് പറഞ്ഞു.രാജ്യമാസകലം ആഞ്ഞടിക്കുന്ന നരേന്ദ്രമോദിയുടെ വികസന തരംഗത്തിൽ കേരളത്തിൽ നിന്നും പല സീറ്റുകളിലും NDA സഖ്യം വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിൽ Read More…

Kerala Law

എ സി യുടെ തകരാർ, കമ്പ്രസ്സർ മാറ്റിയാൽ പോര, വില 19000 രൂപയും നഷ്ടം 10000 രൂപയും നല്കുവാൻ വിധി.

തൃശൂർ: എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി ഏജൻസീസിൽ നിന്നും ഹെയർ കമ്പനിയുടെ എ സി വാങ്ങുകയായിരുന്നു. വാങ്ങി പത്ത് മാസം കഴിഞ്ഞപ്പോൾ എ സി യിൽ നിന്ന് തണവ് അനുഭവപ്പെടാത്ത അവസ്ഥ വന്നുചേർന്നു.അബൂബക്കർ പല തവണ പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. വാറണ്ടി വ്യവസ്ഥയിൽ കമ്പ്രസ്സർ മാറ്റി നൽകാമെന്നാണ് Read More…

Kerala

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന: കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47,60,300 രൂപ

എറണാകുളം: ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിൽ 47,60,300 രൂപ പിഴയിനത്തിൽ ഈടാക്കി. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിൻ്റെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ജോൺ വിജയകുമാറിൻ്റെയും അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആകെ 10,019 പരിശോധനകളാണ് ഇക്കാലയളവിൽ ജില്ലയിൽ നടന്നത്. 437 കടകൾ Read More…