തൃശ്ശൂർ: നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ തട്ടിക്കൂട്ടിയ ഇൻഡി സഖ്യം തമ്മിലടിച്ച് പിരിഞ്ഞത് 2024 ലെ തെരെഞ്ഞെടുപ്പിൽ NDA മുന്നണിയ്ക്ക് ചരിത്ര വിജയം സമ്മാനിക്കും. നിതീഷ് NDA യിൽ തിരിച്ചെത്തുകയും മമതയും കെജരിവാളും അഖിലേഷുമെല്ലാം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഇൻഡി സഖ്യം തത്വത്തിൽ ശിഥിലമായെന്നും തൃശ്ശൂർ ലോക്സഭാ മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്യവേ എം.ടി രമേശ് പറഞ്ഞു.രാജ്യമാസകലം ആഞ്ഞടിക്കുന്ന നരേന്ദ്രമോദിയുടെ വികസന തരംഗത്തിൽ കേരളത്തിൽ നിന്നും പല സീറ്റുകളിലും NDA സഖ്യം വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അധ്യക്ഷം വഹിച്ചു. ബിജെപി മേഖലാ പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖലാ സംഘടനാ സെക്രട്ടറി കെ.പി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
Related Articles
ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: നടന് ദിലീപിന് ശബരിമലയില്‍ കിട്ടിയ വിഐപി പരിഗണനയെക്കുറിച്ച് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിന് ചെറിയ പ്രാധാന്യം കൊടുക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദിലീപ് വിഐപി മാർഗ്ഗത്തോടെയാണ് ശബരിമലയിൽ ദര്‍ശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. Read More…
സൗഹൃദം വോട്ടായി മാറും; ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കാൻ കൃഷ്ണ കുമാർ
പാലക്കാട്: ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇന്നലെ പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കൃഷ്ണ കുമാർ ഇന്നലെ ജാതി മത നേതാക്കളെ കണ്ട് വോട്ടുറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് കൃഷ്ണ കുമാറിന് മണ്ഡലത്തിൽ വിശാലമായ സൗഹൃദ വലയമുണ്ട് . മുസ്ലിം- ക്രിസ്ത്യൻ- മത നേതാക്കൾക്കിടയിൽ കൃഷ്ണകുമാറിന് മികച്ച സ്വീകാര്യതയുണ്ട്. ഇത് വോട്ടായി മാറും എന്നാണ് കൃഷ്ണ കുമാറിന്റെ പ്രതീക്ഷ. Read More…
എ സി യുടെ തകരാർ, കമ്പ്രസ്സർ മാറ്റിയാൽ പോര, വില 19000 രൂപയും നഷ്ടം 10000 രൂപയും നല്കുവാൻ വിധി.
തൃശൂർ: എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി ഏജൻസീസിൽ നിന്നും ഹെയർ കമ്പനിയുടെ എ സി വാങ്ങുകയായിരുന്നു. വാങ്ങി പത്ത് മാസം കഴിഞ്ഞപ്പോൾ എ സി യിൽ നിന്ന് തണവ് അനുഭവപ്പെടാത്ത അവസ്ഥ വന്നുചേർന്നു.അബൂബക്കർ പല തവണ പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. വാറണ്ടി വ്യവസ്ഥയിൽ കമ്പ്രസ്സർ മാറ്റി നൽകാമെന്നാണ് Read More…