തിരുവനന്തപുരം: അളവ്, തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ലീഗൽ മെട്രാളജി വകുപ്പ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിമിതമായ ജീവനക്കാരുടെ കാര്യക്ഷമത ശേഷി വിനിയോഗിച്ചാണ് വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർമാണ, വിൽപ്പന, റിപ്പയർ ലൈസൻസികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി അളവു തൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പു വരുത്തണം. ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ 69 ലക്ഷം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ 17000 അപേക്ഷകളൊഴികെ മുഴുവൻ പരിഹരിക്കാൻ Read More…
Kerala
കേരള പദയാത്ര കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കും: സുരേഷ്ഗോപി
കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും Read More…
കേരളത്തിൽ മത്സരം നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയും പിണറായി വിജയൻ്റെ ഉറപ്പില്ലായ്മയും തമ്മിൽ: കെ.സുരേന്ദ്രൻ
കണ്ണൂർ: നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയും പിണറായി വിജയൻ്റെ ഉറപ്പില്ലായ്മയും തമ്മിലാണ് കേരളത്തിൽ മത്സരമെന്ന് കേരള പദയാത്ര നായകൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാവുമെന്നാണ് പിണറായി വിജയൻ അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ പാവങ്ങളെ ശരിയാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. പെട്ടിക്കട നടത്തുന്ന, ചെരുപ്പ് കുത്തുന്ന, ഉന്തുവണ്ടി ഉന്തുന്ന സാധാരണക്കാർക്ക് സ്വാനിധി പദ്ധതി പ്രകാരം സഹായം ചെയ്യുന്നതാണ് മോദിയുടെ ഗ്യാരണ്ടി. മോദി സർക്കാർ പാവങ്ങളുടെ സർക്കാരാണ്. പൊതുമേഖല സ്ഥാപനങ്ങളെ രക്ഷിക്കുന്ന സർക്കാരാണിത്. നഷ്ടത്തിലായ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കിയത് നരേന്ദ്രമോദിയാണ്. കൈത്തറിക്കാരുടെയും Read More…
കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് തുടക്കം.
എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൻ്റെ മണ്ണിൽ ഗംഭീര വരവേൽപ്പ്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സുരേന്ദ്രൻ കണ്ണൂരിലെ പര്യടനം ആരംഭിച്ചത്. തയ്യിൽ കടപ്പുറത്തെ പ്രവർത്തകരോടൊപ്പമായിരുന്നു സുരേന്ദ്രൻ്റെ പ്രാതൽ. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പാർട്ടി പ്രവർത്തകരെയും ജാഥാനായകൻ സന്ദർശിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ടൗൺ സ്ക്വയറിൽ നടന്ന വമ്പൻ സമ്മേളനം നടനും ബിജെപി നേതാവുമായ സുരേഷ് Read More…
ജൈവ നെൽകൃഷി :വാരപ്പെട്ടിയിലെ ഇരുപത് ഏക്കറിൽ നൂറുമേനി വിളവ്
എറണാകുളം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്. പഞ്ചായത്തിലെ കോട്ടേപ്പാടത്താണ് ജൈവ നെൽകൃഷിയിലൂടെ മികച്ച വിളവ് സാധ്യമായത്. സമഗ്ര നെൽകൃഷി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയായിരുന്നു കൃഷി. കൃഷിയ്ക്കായി രണ്ട് ലക്ഷത്തിൽ പരം രൂപയുടെ സഹായവും കൃഷിവകുപ്പും പഞ്ചായത്തും ലഭ്യമാക്കി. കൃഷിയുടെ തുടക്കത്തിൽ വെള്ളം കയറിയത് മൂലം നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും മികച്ച പരിപാലനത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു കർഷകർ. വിളവെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കൊയ്ത്തുത്സവം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ Read More…
കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം: മന്ത്രി വീണാജോർജ്
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്പോഴും നീതി നിഷേധിക്കുമ്പോഴും അതിനെതിരേ സംസാരിക്കേണ്ടതും പൊതുബോധം നിർമിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന ഇടപെടലുകളാണു സമീപകാലത്തു മാധ്യമങ്ങളിൽനിന്നുണ്ടാകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ Read More…
മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം – മുഖ്യമന്ത്രി
തൃശ്ശൂർ: മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ ശ്രദ്ധാപൂർവ്വം അണിനിരത്തി സൗന്ദര്യാത്മകവും സമകാലിക പ്രസക്തവുമായ Read More…
മുളയം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ നാടിനു സമർപ്പിച്ചു
തൃശ്ശൂർ: രണ്ടാം പിണറായി സർക്കാർ – രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയ വിതരണം എന്ന ചരിത്രം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി മാസത്തിൽ പട്ടയ വിതരണത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുപ്പതിനായിരം പട്ടയങ്ങൾകൂടി നൽകുമെന്ന് മന്ത്രി പറഞ്ഞു. വനഭൂമി പട്ടയ പ്രശ്നത്തെ ലഘൂകരിക്കാൻ സാധിച്ചതും സർക്കാരിൻ്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. രണ്ടര വർഷത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ രണ്ടായിരത്തോളം വനഭൂമി പട്ടയങ്ങൾ വിതരണം Read More…
ബിജെപിയിൽ ചേർന്നു
തൃശ്ശൂർ ജില്ലയിൽ സി പി ഐ (എം),കോൺഗ്രസ് ,കേരള കോൺഗ്രസ് എന്നീ പാർട്ടികളിലെ വിവിധ ചുമതലകൾ വഹിച്ചിരുന്ന സുധ ഗോവിന്ദൻ ( കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ സെക്രട്ടറി ), ഷീബ അശോകൻ മഹിളാ സെക്രട്ടറി , അനിത പുരുഷോത്തമൻ ഗുരുവായൂർ സി പി ഐ (എം), ഇമ്രാൻ ഗുരുവായൂർ കോൺഗ്രസ് തുടങ്ങിയ അമ്പതോളം പേരെ ബിജെപിയിലേക്ക് സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി മെമ്പർഷിപ് നൽകി സ്വീകരിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ്കുമാർ Read More…
വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച അനുഗ്രഹം: ഗവർണർ
തിരുവനന്തപുരം: വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണയും അറിവും പൊതുജനങ്ങൾക്കുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയു സത്ത ഉൾക്കൊള്ളുന്നതാണ് വിവരാവകാശ നിയമം. ഇതുമായി ബന്ധപ്പെട്ട നിരവധി കോടതിവിധികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനാധിപത്യ Read More…











