Death India News Politics

സിപിഎം ജനറൽ സെക്രട്ടറി സിതാരാം യെചുരി അന്തരിച്ചു; ഇടതുപാതി രാഷ്ട്രീയത്തിന് വലിയ നഷ്ടം”

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സിതാരാം യെചുരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധ മൂലം ഡൽഹി എയിംസിൽ ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ട് 3:30നാണ് അദ്ദേഹം അന്തരിച്ചിരിക്കുന്നത്. 32 വർഷത്തെ പ്രൗഢമായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന യെചുരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ച അദ്ദേഹം, 1984 ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായി നിലകൊണ്ടു. അദ്ദേഹം 1984 ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. Read More…

Death Kerala

ബാലാംബിക 84 വയസ്സ് നിര്യാതയായി.

തൃശ്ശൂർ കൂർക്കഞ്ചേരിയിൽ പരേതനായ തെക്കൂട്ട് കളരിക്കൽ സുകുമാരൻ ഭാര്യ ബാലാംബിക 84 വയസ്സ് നിര്യാതയായി. സംസ്കാരം വടൂകര ശ്മശാനത്തിൽ നടത്തി. മക്കൾ: മനോജ് മിനി ബിന്ദു അനിത ഹരിദാസ് പരേതനായ പ്രേംശിവറാം.

Death Kerala

ബിജി കുര്യൻ അന്തരിച്ചു.

ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു

Death Kerala

മത്സ്യതൊഴിലാളിയുടെ മരണം: മന്ത്രി സജി ചെറിയാൻ വീട് സന്ദർശിച്ചു

ആലപ്പുഴ: ചെത്തി കടപ്പുറത്ത്  വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി ചെത്തി സ്വദേശി 63- കാരൻ ഫ്രാൻസിസിൻ്റെ വീട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജി. മോഹനൻ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി ഫ്രാൻസിസിൻ്റെ വീട്ടിലെത്തിയത്. 

Death Kerala

തുളസി ഗോപിനാഥ് -73.നിര്യാതയായി

തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെസഹോദരിയും,സീനിയർജേർണലിസ്റ്റ്സ് ,യൂണിയൻകേരളാ-സംസ്ഥാനവർക്കിംഗ്പ്രസിഡന്റ് ജനാർദ്ദനൻ നായരുടെജേഷ്ഠസഹോദരൻഗോപിനാഥൻനായരുടെസഹധർമ്മിണി തുളസി ഗോപിനാഥ് -73.നിര്യാതയായി.മൃതദേഹംതിരുവനന്തപുരംകവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന്‌വെക്കും. സംസ്കാരം. പിന്നീട്.