വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കമായി. സിസ്‌റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് കോണ്‍ക്ലേവ് ഔപചാരികമായി ആരംഭിച്ചത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 173 കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ക്ലേവിന് മുന്‍പായി സാന്താ മാര്‍ത്താ അതിഥിമന്ദിറത്തിലേക്ക് കര്‍ദിനാള്‍മാര്‍ താമസം മാറ്റി. ബാലറ്റുകള്‍ കത്തിക്കുന്ന സ്റ്റൗ അടുപ്പും പുകക്കുഴലും സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുക്കി. വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം ഡയറക്ടര്‍ മാറ്റിയോ Read More…
International
വത്തിക്കാനില്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പ് നാളെ ആരംഭിക്കും; കര്‍ദിനാള്‍മാര്‍ ഇന്ന് യോഗം ചേരും
വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് നാളെ ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി, ഇന്ന് വത്തിക്കാനില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന പ്രധാന യോഗം ചേരും. ഇന്നലെ നടന്ന യോഗത്തില്‍ വോട്ടവകാശമുള്ള 132 പേര്‍ അടക്കം, 179 കര്‍ദിനാള്‍മാരാണ് പങ്കെടുത്തത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. ഈ കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലേക്ക് പുകക്കുഴലും, ബാലറ്റുകള്‍ കത്തിക്കുന്നതിന് സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. മാര്‍പാപ്പയെ Read More…
വിദേശ സിനിമകള്‍ക്ക് 100% താരിഫ്; അമേരിക്കന്‍ സിനിമ വ്യവസായം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ട്രംപ്
വാഷിങ്ടണ്‍: വിദേശ സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ചുമത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വാണിജ്യ വകുപ്പ്, യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് എന്നിവക്ക് നികുതി പരിഷ്‌കരണത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. “അമേരിക്കയിലെ സിനിമ വ്യവസായം അതിവേഗം മരിച്ചുപോകുകയാണ്. ഹോളിവുഡും മറ്റ് മേഖലകളും തകര്‍ന്നുപോകുന്നു. ഇതിന് കാരണം, മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ്,” എന്ന് ട്രംപ് Read More…
യൂറോപ്യൻ വിമാനക്കമ്പനികൾ പാക് വ്യോമപാത ഒഴിവാക്കി; പാകിസ്ഥാന് കോടികളുടെ നഷ്ടം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക് ബന്ധം വീണ്ടും വഷളാകുന്ന പശ്ചാത്തലത്തിൽ, പ്രമുഖ യൂറോപ്യൻ വിമാന കമ്പനികളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കി. ലുഫ്താൻസ, ബ്രിട്ടീഷ് എയർവെയ്സ്, സ്വിസ്, എയർ ഫ്രാൻസ്, ഐടിഎ (ഇറ്റലി), ലോട്ട് (പോളണ്ട്) തുടങ്ങിയവ കഴിഞ്ഞ രണ്ട് ദിവസമായി പാക് വ്യോമപാത ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇത് പാകിസ്ഥാനിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനങ്ങൾക്ക് ഇനി ഒരു മണിക്കൂർ അധികം പറക്കേണ്ടിവരുന്നതിനാൽ വിമാനയാത്ര സമയവും ചെലവും വർധിക്കും. ഇതുവരെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായിരുന്നുവു Read More…
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്; “ഇരുരാജ്യങ്ങളുമായി എനിക്ക് അടുത്ത ബന്ധം”
വാഷിങ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടില്ലെന്ന് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാകുമ്പോഴാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്തയാളാണ് ഞാൻ. കശ്മീരിൽ കഴിഞ്ഞ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കും എന്നുറപ്പുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. “ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാൻ വ്യക്തിപരമായി പരിചയമുള്ളവരാണ്. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് Read More…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച; സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ അന്ത്യവിശ്രമം, നാളെ പൊതുദര്‍ശനം
വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച (ഏപ്രില്‍ 26) നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. നാളെ രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ ആണ് പൊതുദര്‍ശനം തുടങ്ങുക. നിലവില്‍ ഭൗതികശരീരം പോപ്പിന്റെ സ്വകാര്യ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെ പൊതു Read More…
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിപ്പിടിച്ചത്. പാർശ്വവൽകൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാർദ്ദപൂർണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനു എതിരെ പുലർത്തിയ കണിശതയാർന്ന വിമർശനവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സവിശേഷതകളായിരുന്നു. ദരിദ്രരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിർധനരും സമൂഹത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധർമ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകൾ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉൾക്കാഴ്ച നൽകി. ലോകമാകെ പടരുന്ന Read More…
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും നിരവധി വിശ്വാസികള്‍ക്ക് ആദ്ധ്യാത്മിക കരുതലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നും (ഇന്ത്യന്‍ സമയം 11.05) ആണ് അന്ത്യം സംഭവിച്ചത്. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ഔദ്യോഗികമായി പാപ്പയുടെ വിയോഗ വിവരം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍പാപ്പ, തുടര്‍ന്നുള്ള അഞ്ച് ആഴ്ചകളോളം ചികിത്സയില്‍ ആയിരുന്നു. മാര്‍ച്ച് 23നാണ് പാപ്പ വീണ്ടും വത്തിക്കാനിലെത്തിയത്. ചികിത്സയ്ക്ക് Read More…
മനുഷ്യാവകാശ കമ്മീഷന്‍ അന്താരാഷ്ട്ര പ്രസിഡന്റായി ഡോ. നുസ്രത്ത് ജഹാന്‍ നിയമിതയായി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ അന്താരാഷ്ട്ര പ്രസിഡന്റായി ഡോ. നുസ്രത്ത് ജഹാന്‍ നിയമിതയായി. രണ്ട് പതിറ്റാണ്ടിലധികമായി ദേശീയ തലത്തില്‍ സാമൂഹിക നീതി, മനുഷ്യാവകാശ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വമാണ് ഡോ. നുസ്രത്ത്. മാനവിക മൂല്യങ്ങളും സാമൂഹിക സമത്വവുമെല്ലാം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച ഡോ. നുസ്രത്തിന്റെ നിയമനം ആഗോള തലത്തില്‍ ശ്രദ്ധേയമാകുന്നതാണ്. അവരുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിന് പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകമെങ്ങുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടലുകൾ നയിക്കാനാകും ഡോ. നുസ്രത്തിന്റെ നിയമനം എന്ന് Read More…
സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത വേണം; സെമിറ്റിക് വിരുദ്ധ കന്റന്റിന് വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: യുഎസിലേക്കുള്ള വിസയും റെസിഡന്‍സി പെര്‍മിറ്റും (ഗ്രീന്‍ കാര്‍ഡ്) നിഷേധിക്കപ്പെടാനുള്ള സാധ്യതയ്ക്ക് സോഷ്യല്‍ മീഡിയയിലെ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) മുന്നറിയിപ്പ് നല്‍കി. സെമിറ്റിക് വിരുദ്ധ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായോ, അത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായോ ഉള്ള പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള സംഘടനകളെ അനുകൂലിക്കുന്ന Read More…









