മലയാള സിനിമയുടെ അതുല്യ പ്രതിഭ, മധുവിന്റെ 91-ാം ജന്മദിനമാണ് ഇന്ന്. 1933 സെപ്റ്റംബർ 23-ന് ജനിച്ച മധു, ഒരു ഹിന്ദി അധ്യാപകനായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നാടക രംഗത്തിലൂടെ സിനിമയിൽ പ്രവേശിച്ച്, ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ പരീക്കുട്ടി വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരം സാന്നിധ്യമായി. മധു ഒരു നായകനായും വില്ലനായും സഹനടനായും നിരവധി വേഷങ്ങൾ ശ്രദ്ധേയമാക്കി, 400-ലേറെ ചിത്രങ്ങളിൽ തന്റെ മികവ് തെളിയിച്ചു. ‘ഓളവും തീരവും’, ‘ഭാര്ഗവീ നിലയം’, ‘ഏണിപ്പടികൾ’, ‘നരൻ’ തുടങ്ങി അനവധി ചിത്രങ്ങൾ Read More…
News
രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ട് -കേന്ദ്ര മന്ത്രി ബി എൽ വർമ്മ
ബി എൽ എ മിൻ്റെ 19ആം മത് വാർഷിക ജനറൽ യോഗം കോഴിക്കോട് നടന്നു കോഴിക്കോട് : രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ടെന്നും കേന്ദ്ര ഗവൺമെൻ്റ്റ് ഇക്കാര്യം തിരിച്ചറിഞ്ഞുള്ള പദ്ധതികളാണാ സൂത്രണം ചെയ്യുന്നതെന്നും കേന്ദ്ര ഭക്ഷ്യ വിതരണ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബി.എൽ. വർമ്മ പറഞ്ഞു.ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ – ഓപറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗംസരോവരം കാലിക്കറ്റ് ട്രെയ്ഡ് സെൻ്ററിൽഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് Read More…
പൂരം കലക്കിയത് ഇടതുപക്ഷം തന്നെ.പോലിസ് റിപ്പോർട്ട് ഗൂഡാലോചന മറച്ച് വെക്കാൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൻ്റെ കുറ്റം പോലീസിൽ മാത്രം ചാർത്തി ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് അന്വേഷണ റിപ്പോർട്ടെന്ന് സംശയിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. പൂരം കലക്കിയത് ഇടത് പക്ഷത്തിൻ്റെ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മന്ത്രിമാരായ രാജനും, കെ.രാധാകൃഷ്ണനും, ബിന്ദുവും, സിപിഐ നേതാവ് സുനിൽകുമാറും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്. അതിൻ്റെ വ്യക്തമായ തെളിവാണ് പൂരം കലക്കാൻ വേണ്ടി പോലീസ് രണ്ട് ദിവസം അഴിഞ്ഞാടിയപ്പോൾ ഇവരെല്ലാം ഒന്നിലും ഇടപെടാതെ എല്ലാത്തിനും മൗനാനുവാദം നൽകിയത്. Read More…
പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണെങ്കിൽ നടപടിയുണ്ടാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ്. സ്വർണ്ണക്കടത്തും ഹവാലയും ഉൾപ്പെടെ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ഭരണത്തെ നിയന്ത്രിക്കുന്ന പ്രമുഖർക്ക് പങ്കുണ്ടെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഭരണകക്ഷി എംഎൽഎ പിവി അൻവറിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. എഡിജിപിയെ Read More…
വയനാട്ടിലെ ദുരന്തം: 1200 കോടി യഥാര്‍ത്ഥ നഷ്ടം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കള്ളപ്രചാരണമെന്ന് മുഖ്യമന്ത്രി
വയനാട്ടിലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലമുണ്ടായ യഥാര്‍ത്ഥ നഷ്ടം 1200 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . 219 കോടി മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരം ആവശ്യപ്പെടാനാകൂ. ഈ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് മെമ്മോറാണ്ടം തയ്യാറാക്കിയതെന്നും, ഇതിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ ദുരിതബാധിതരെ ലക്ഷ്യം വച്ചുള്ള ദുഷ്ടലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസം ലഭിച്ച 131 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്കാരച്ചടങ്ങുകള്‍ക്കായി പതിനായിരം രൂപ, ഉപജീവനത്തിന് ദിവസവും 300 രൂപ വീതം സഹായം ലഭ്യമാക്കിയതായി അദ്ദേഹം Read More…
എം.എം. ലോറൻസ് അന്തരിച്ചു
സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ Read More…
ബെംഗളുരുവിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2026-ൽ എത്തും
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ബംഗളൂരുവിൽ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ICF പുറത്തിറക്കിയ ടെൻഡറിന് അനുസരിച്ച്, 250 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ 2026-ഓടെ നിരത്തിലിറങ്ങും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഹൈസ്പീഡ് ട്രെയിനുകൾക്ക് 200-250 കോടി രൂപ വരെയാകും നിർമ്മാണ ചെലവ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽപാതയിൽ പരീക്ഷണ ഓട്ടം തുടങ്ങും.
സംസ്ഥാനത്ത് പ്രതിമാസ വൈദ്യുതി ബിൽ വരുന്നു: ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് ചെയ്യാം
കേരളത്തിലെ വൈദ്യുതി ബില്ലിംഗ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. പ്രതിമാസ വൈദ്യുതി ബിൽ സംവിധാനം നടപ്പാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥിരീകരിച്ചു. പുതിയ സംവിധാനം മുഖേന ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഉപയോഗിച്ച് സ്വയം മീറ്റർ റീഡിങ് നടത്താനാകും, ഇത് മീറ്റർ റീഡിങ് ജീവനക്കാരുടെ ആവശ്യം കുറയ്ക്കും. ആദ്യ ഘട്ടം: വൻകിട ഉപഭോക്താക്കളിൽ ആദ്യഘട്ടത്തിൽ പ്രയോഗിച്ച ശേഷം എല്ലാ ഉപഭോക്താക്കളെയും പ്രതിമാസ ബില്ലിംഗ് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.. സർചാർജ് തുടരും: വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് തുടരുമെന്നും Read More…
പ്രസാദത്തിന് ഇനി നന്ദിനി നെയ്യ് മാത്രം: കർണാടക സർക്കാർ നിർദേശം
ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ പ്രസാദം തയ്യാറാക്കാൻ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ (KMF) “നന്ദിനി” നെയ്യ് മാത്രം ഉപയോഗിക്കണമെന്ന നിർദേശം സർക്കാർ പുറപ്പെടുവിച്ചു. തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കർണാടക ദേവസ്വം വകുപ്പിന്റെ പുതിയ ഉത്തരവ്. ഭക്തരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനാണ് ഈ നീക്കം. നിലവിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും “നന്ദിനി” നെയ്യ് ഉപയോഗിച്ച് പ്രസാദം തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രിയും ദേവസ്വം വകുപ്പുമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ഭക്തർക്ക് Read More…
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: വി.എസ്. സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകി
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തേടി മുൻ മന്ത്രി, സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയ സംഭവത്തിൽ, റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഈ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സാധ്യമാക്കുന്നതിന്, പൂരം അലങ്കോലപ്പെടുത്തൽ നടന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. സുനിൽകുമാർ ഓൺലൈനായി സമർപ്പിച്ച ഈ വിവരാവകാശ അപേക്ഷ സംസ്ഥാന ആഭ്യന്തര വകുപ്പിനാണ്. പൂരം എന്ന Read More…











