Kerala News

സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ്റെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സീനിയർ ജേർണലിസ്ററ് യൂണിയൻ കേരളയുടെ സംഭാവന പ്രസിഡണ്ട്എസ്. ആർ.ശക്തിധരൻബഹു.മുഖ്യമന്ത്രി പിണറായി വിജയന് കൈ മാറുന്നു.വർക്കിംഗ് പ്രസിഡണ്ട് കെ ജനാർദ്ദനൻ നായർ ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് M.രാജേന്ദ്രപ്രസാദ്,ജില്ലാ സെക്രട്ടറി കെ.പി.രാജശേഖരൻപി ള്ള എന്നിവർ സമീപം.

Culture Kerala News

സെപ്റ്റംബർ 8 ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം നടന്ന ദിവസത്തിൽ വധു വരൻ മാർക്ക് ആശംസകളർപ്പിച്ച് സിനിമ പ്രവർത്തകരും.

മേപ്പടിയാൻ ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ വിഷ്ണു മോഹനൻ സംവിധാനം ചെയ്യുന്ന കഥ ഇന്നു വരെ എന്ന ചിത്രത്തിൻ്റെ ആശംസ ബോർഡുകളാണ് ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യത്യസ്ഥമായ ഒരു ആശയത്തിലൂടെ സ്ഥാനം പിടിച്ചത്. ഓണത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ബിജു മേനോൻ നായകനും പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ നായികയായിട്ടുള്ള മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവുമാണ്“കഥ ഇന്നു വരെ “

Kerala News Politics

എഡിജിപി – ആർഎസ്എസ് വിവാദം പിണറായിയെ രക്ഷിക്കാനുള്ള സതീശന്‍റെ അജൻഡ; വി.മുരളീധരൻബിജെപിയെ ഹൈന്ദവസ്നേഹം പഠിപ്പിക്കേണ്ട

പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്ന വി.ഡി സതീശന്‍, തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ അജന്‍ഡയാണ് ആര്‍എസ്എസ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേതു പോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശന്‍റെ ശ്രമമെന്നും മുരളീധരന്‍ തൃശൂരില്‍ Read More…

Kerala News

ദേവസ്വം ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് സെന്റർ നടത്താനാവില്ല: ഹൈക്കോടതി

കൊച്ചി: തൃശൂരിൽ സൗജന്യ ഡയാലിസിസ് സെന്റർ തുറക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. ദേവസ്വം പൊതു ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റിവച്ച ഉത്തരവും ഡയാലിസിസ് സെന്റർ തുടങ്ങാനുള്ള തീരുമാനവും കോടതി റദ്ദാക്കി. ദേവസ്വം ഫണ്ട് ക്ഷേത്രങ്ങളുടെ നിത്യചെലവുകൾ കഴിഞ്ഞ് ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. 20 ലക്ഷത്തിൽ കൂടുതൽ ചെലവഴിക്കുമ്പോൾ ദേവസ്വം ബോർഡ് കോടതിയുടെ അനുമതി തേടേണ്ടതുണ്ടെന്ന് കോടതി Read More…

Kerala News

ഓണകാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോൾ, എഫ് ഇ ഒ അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി എച്ച് ഹരികുമാർ, പി എം പ്രവീൺ, മുനക്കകടവ് Read More…

Kerala News

തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; ശക്തമായ നടപടി വേണം – എം എൽ എ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നം ജലവിഭവ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപിച്ച്, മേയർ വി.കെ. പ്രശാന്ത് എംഎൽഎ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു. പ്രധാനം, ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഈ പ്രശ്നം നീണ്ടുപോയതും, പ്രശ്ന പരിഹാരത്തിന് വേണ്ടുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിന്റെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. “നേമത്തിലെ ഒരു പദ്ധതിക്കായി തിരുവനന്തപുരം നഗരത്തിന്റെ മുഴുവൻ കുടിവെള്ള വിതരണം നിലയ്ക്കേണ്ട സാഹചര്യമുണ്ടോ?” എന്ന ചോദ്യവും വി.കെ. പ്രശാന്ത് ഉന്നയിച്ചു. മുൻകൂട്ടിയുള്ള നടപടികൾ എടുക്കാതിരുന്നതിന്റെ ഫലമായി നഗരവാസികൾ ശക്തമായ Read More…

Kerala News Politics

മുകേഷിന് മുൻകൂർ ജാമ്യം: അപ്പീൽ വേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർ‍ക്കാര്‍ മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…

Kerala News

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.

Kerala News

വടക്കും നാഥന് മുന്നിൽ അത്തപൂക്കളം, വിഷയമായി ‘വയനാടിനൊപ്പം’

ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് വർഷങ്ങളായി ഭീമൻ പൂക്കളം ഒരുക്കുന്നത്. ഇത് 17-ാം വർഷമാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചത്. 30 അടിയാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് Read More…

Kerala News Politics

സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കം: കെ.സുരേന്ദ്രൻ

കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . നേരത്തെ കണ്ണൂർ ജില്ലയിൽ സ്വർണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോൾ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതൽ പങ്കുവെക്കൽ തർക്കമാണ്. പോലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും ആറന്മുളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കള്ളക്കടത്തും, പാർട്ടിക്കുള്ളിലെ അതിന്റെ ഏജന്റുമാരും, സ്വർണ്ണം അടിച്ചുമാറ്റുന്ന Read More…