കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തത്? എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓർത്തഡോക്സ്, യാക്കോബായ, ലത്തീൻ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ തേവർ സമുദായത്തെയോ കാണാൻ Read More…
Politics
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തത്? എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓർത്തഡോക്സ്, യാക്കോബായ, ലത്തീൻ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ തേവർ സമുദായത്തെയോ കാണാൻ Read More…
സൗഹൃദം വോട്ടായി മാറും; ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കാൻ കൃഷ്ണ കുമാർ
പാലക്കാട്: ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇന്നലെ പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കൃഷ്ണ കുമാർ ഇന്നലെ ജാതി മത നേതാക്കളെ കണ്ട് വോട്ടുറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് കൃഷ്ണ കുമാറിന് മണ്ഡലത്തിൽ വിശാലമായ സൗഹൃദ വലയമുണ്ട് . മുസ്ലിം- ക്രിസ്ത്യൻ- മത നേതാക്കൾക്കിടയിൽ കൃഷ്ണകുമാറിന് മികച്ച സ്വീകാര്യതയുണ്ട്. ഇത് വോട്ടായി മാറും എന്നാണ് കൃഷ്ണ കുമാറിന്റെ പ്രതീക്ഷ. Read More…
കേരളാ ചെട്ടി മഹാ സഭാ യുടെ പിൻതുണ എൻ.ഡി.എക്ക്
പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ കേരളാ ചെട്ടി മഹാ സഭയുടെ പിൻതുണ എൻ.ഡി.എക്ക്. പാലക്കാട് തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് ഐക്യകണ്ഠേന എൻ.ഡി.എ ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.കേരള ചെട്ടി സമുദായം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എക്കാലത്തും എൻ.ഡി.എ യും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ ഒപ്പം നിന്നിട്ടുണ്ടെന്നും സമുദായത്തെ OBC പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് എൻ.ഡി. എ അറിയിച്ചതായും സംഘടനാ നേതാക്കൾ അറിയിച്ചു. പാലക്കാട് ജില്ലയിൽ 20000 – 25000 നും Read More…
നാല് വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ
തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാനഘട്ടത്തിൽ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വിഡി സതീശൻ ഉണ്ടാക്കിയ നടത്തിയ ധാരണ പാലക്കാടിൻ്റെ സമാധനാന്തരീക്ഷം തകർക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് – കോൺഗ്രസ് സഖ്യത്തിനെതിരായ വിധി എഴുത്താവും പാലക്കാടുണ്ടാവുക. ഒരു വിഭാഗത്തിൻ്റെ വീട് സമ്പർക്കത്തിനായി ഗ്രീൻ ആർമി എന്ന സംഘം പാലക്കാട് ഇറങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യുഡിഎഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്. ആരാധനാലയങ്ങളിൽ എസ്ഡിപിഐക്കാർ വിതരണം ചെയ്യുന്ന നോട്ടീസിനെ കോൺഗ്രസ് തള്ളിപറയുമോ? പാലക്കാട്ടെകോൺഗ്രസിൻ്റെ ഓഫീസിൽ മുഴുവൻ പോപ്പുലർ Read More…
പാലക്കാട് -ബാംഗ്ലൂർ വന്ദേ ഭാരത്; യാത്രാ പ്രശ്നം പരിഹരിക്കാൻ സി കൃഷ്ണകുമാറിന്റെ വാഗ്ദാനം
പാലക്കാട്: പാലക്കാട് – ബാംഗ്ലൂർ യാത്രാ പ്രശ്നം പരിഹരിക്കാൻ വന്ദേ ഭാരത് കൊണ്ടുവരുമെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വന്ദേ ഭാരത് കൊണ്ട് വരുമെന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ. പാലക്കാട് നിന്നും നിരവധി പേരാണ് ബാംഗ്ലൂരിൽ ജോലിക്കായും പഠനത്തിനായും പോകുന്നത്. ഇവരുടെ നിരന്തര ആവശ്യമാണ് മതിയായ ട്രെയിൻ സൗകര്യം എന്നത് . ഇതിനുള്ള പരിഹാരമെന്നോണമാണ് വന്ദേ ഭാരത് വാഗ്ദാനം.
വ്യാജ വോട്ട്; തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. വ്യാജ വോട്ടർമാരെ ഒഴിവാക്കിയാൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും : സി കൃഷ്ണകുമാർ
പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ. ഏകദേശം ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ വ്യാജ വോട്ടർമാരാണ് പാലക്കാട് നിയോജക മണ്ഡലത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കൃത്യമായ തെളിവുകളും രേഖകളും നൽകിയിട്ടും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലകട്ർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 1,68,000 വ്യാജ വോട്ടുകൾ സിപിഎമ്മും, Read More…
യുഡിഎഫും എൽഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ
പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിൽ എത്തിയതോടെ യുഡിഎഫും എൽഡിഎഫും വലിയ തോതിൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തോൽവി മണത്ത ഇടത്-വലത് മുന്നണികൾ നാടിൻ്റെ സ്വൈര്യ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിരോധിത ഭീകര സംഘടന പോപ്പുലർഫ്രണ്ടിൻ്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യത്തിലാണ്. കോയമ്പത്തൂർ സ്ഫോടനത്തിൻ്റെ ആസൂത്രകനായ അബ്ദുൾ നാസർ മദനിയുടെ പിഡിപിയുമായാണ് എൽഡിഎഫിൻ്റെ സഖ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി Read More…
കോൺഗ്രസ്സുകാരെ ദൈവം രക്ഷിക്കട്ടെ: അഡ്വ.ബി.ഗോപാലകൃഷ്ണൻ
കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു.പാലക്കാട് വെച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസ്സിലെത്തുന്നത്. പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശൻ്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പൻ പണിയും അറിയുന്ന Read More…
സന്ദീപ് വാര്യര് കോണ്‍ഗ്രസില്; അപ്രതീക്ഷിത നീക്കം
സന്ദീപ് വാര്യര് കോണ്‍ഗ്രസില്; അപ്രതീക്ഷിത നീക്കം തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞിരുന്ന പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര് കോണ്‍ഗ്രസില് ചേര്‍ന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാല് ദിവസങ്ങള് മാത്രം ബാക്കിയുള്ള സമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് സന്ധാനമായത് രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയ്ക്കാണ് ഇടയാക്കുന്നത്. പാലക്കാട് കോണ്‍ഗ്രസ് ഓഫിസില് നടന്ന ചടങ്ങില് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഷാള് അണിയിച്ച് സന്ദീപ് വാര്യറെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ കുറേ നാളുകളായി സന്ദീപ് വാര്യര് ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. തന്റെ Read More…











