Kerala News Politics

പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല: കെ.സുരേന്ദ്രൻ

കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയൻ സർക്കാർ രാജിവെക്കുകയാണ് വേണ്ടത്. സർക്കാറിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്. സ്വർണ്ണക്കള്ളക്കടത്തിനും കൊട്ടേഷൻ സംഘത്തിനും ക്രമസമാധാനം Read More…

Kerala News Politics

സുരക്ഷാ സേനയിൽ ചലനങ്ങൾ: ഡിജിപി മുഖ്യമന്ത്രിയെ കണ്ടു, സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത

കോട്ടയം: പി.വി. അന്‍വര്‍ എംഎൽഎയുടെ ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ സംസ്ഥാനത്ത് സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണ നടപടികൾ സംബന്ധിച്ച് എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയെ ഉടൻ കണ്ടേക്കും. അജിത് കുമാറിനെതിരെ അന്വേഷണം വേണമോയെന്നത് ഉന്നതതല തീരുമാനത്തിന് വിട്ടു. പി.വി. അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ, എഡിജിപി എം.ആർ. അജിത് കുമാറും എസ്.പി Read More…

Kerala News Politics

പിവി അൻവറിൻ്റെ ആരോപണം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സഹയാത്രികനായ എംഎൽഎ പിവി അൻവർ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയണം. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നാണ് പിവി അൻവർ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. സ്വർണ്ണ കടത്തുകാരുമായും അധോലോക മാഫിയയുമായും ലോ ആൻഡ് ഓർഡർ ചുമതലയുള്ള എഡിജിപിക്ക് ബന്ധമുണ്ടെന്നാണ് സിപിഎം എംഎൽഎ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ Read More…

Kerala News Politics

മുള്ളൂർക്കരയിലെ CPI നേതാക്കൾ ഒന്നടങ്കം ബിജെപിയിൽ ചേർന്നു.

തൃശ്ശൂർ ചേലക്കര: മുള്ളൂർക്കര പഞ്ചായത്തിലെ സിപിഐ നേതാക്കളും പ്രവർത്തകരും രാജിവെച്ച് ബിജെപിയിൽ ചേർന്നു. ദേശീയ തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി മുള്ളൂർക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ വെച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം.ടി രമേശ് പുതുതായി പാർട്ടിയിൽ എത്തിയവരെ ഷാളണിയിച്ച് സ്വീകരിച്ചു.കേരളത്തിലെ രാഷ്ടീയ മാറ്റത്തിന് റ തുടക്കമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കണ്ടതെന്നും അതിൻ്റെ തുടർച്ച ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ കാണാമെന്നും അതിൻ്റെ സൂചനയാണ് ഇന്നിവിടെ കാണുന്നതെന്നും എം.ടി രമേശ് പറഞ്ഞു.ഇന്ത്യൻ രാഷട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി Read More…

Kerala News Politics

എൽ.ഡി.എഫ്. കൺവീനറുടെ പദവിയിൽ നിന്നും ഇ.പി.യെ നീക്കി; ടി.പി. രാമകൃഷ്ണൻ പുതിയ കൺവീനറായി വരാനുള്ള സാധ്യത!

തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനറുടെ പദവിയിൽ നിന്നും ഇ.പി. ജയരാജനെ നീക്കിയതായി റിപ്പോർട്ട്. ഈ തീരുമാനമെടുത്തത് വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണെന്നാണ് സൂചന. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ഇതിനെക്കുറിച്ച് വിശദീകരണം നൽകിയെന്നും, ഇ.പി.യ്ക്കെതിരായ നടപടി കേന്ദ്രനേതൃത്വം തന്നെ പ്രഖ്യാപിക്കുമെന്നും അറിയുന്നു. ഇ.പിയുടെ ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ആ കൂടിക്കാഴ്ചയെക്കുറിച്ച് ഇ.പി. സ്ഥിരീകരിച്ചതും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.പിയെ കൺവീനർ പദവിയിൽ നിന്നും Read More…

Kerala News Politics

എല്ലാ ജനവിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണം – എം ടി രമേശ്

കർഷകർ ഉൾപ്പെടെയുള്ള എല്ലാ ജന വിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണമെന്ന് എം ടി രമേശ്‌. ജനാധിപത്യ തെരഞ്ഞടുപ്പു പ്രക്രിയയിൽ രാജ്യത്തെ ഉത്തമ മാതൃകയാണ് ഭാരതീയ ജനതാപാർട്ടിയെന്നും എംടി രമേഷ് അഭിപ്രായപ്പെട്ടു. കൃത്യമായ അംഗത്വ വിതരണവും തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്ന ജനാധിപത്യ പ്രക്രിയ നടത്തുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് BJP യെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ നമോ ഭവനിൽഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി Read More…

Kerala News Politics

“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ

മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. “സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.

Kerala News Politics

“മുകേഷ് രാജിവെക്കില്ല; ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും” – CPM തീരുമാനം

തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നുവന്നതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളെ അട്ടിമറിച്ച് മുകേഷ് എംഎൽഎ രാജിവെക്കേണ്ടന്നും, മാത്രമല്ല, അദ്ദേഹത്തെ തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്നും CPM നേതൃസഭ തീരുമാനിച്ചു. പ്രതിഷേധം കനത്തതിനെ തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിട്ടുണ്ട്. മുകേഷിനെതിരായ ആരോപണങ്ങൾ പൊളിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് സൂചന. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കം ശക്തമായ പ്രതിഷേധം Read More…

Kerala News Politics

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ Read More…

Kerala News Politics

ഹേമ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ വാദങ്ങൾ വെറും നുണ! – വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വെറും നുണയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തുവരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി Read More…