ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 100000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ Read More…
India
പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് കോൺഗ്രസിനും കെ.എസ്.യുവിനും: വി. മുരളീധരൻ
പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതാണോ രാഹുൽ ഗാന്ധി പറയുന്ന ” സ്നേഹത്തിൻ്റെ കട തുറക്കൽ ” എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും ‘നല്ല നമസ്കാര’മെന്നും മുരളീധരൻ ഫേസ്ബക്കിൽ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ കൊള്ളുന്നത് സുധാകരൻ്റെ യുവതുർക്കികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍റെ അഴിമതിയും ധൂര്‍ത്തും മൂലം സംസ്ഥാനം Read More…
മഹിളാ സംഗമത്തിന്റെ വൻവിജയം: മോദിയുടെ ഗ്യാരണ്ടിയിൽ ജനങ്ങളുടെ വിശ്വാസം: കെ.സുരേന്ദ്രൻ
മോദിയുടെ ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നുള്ളതിന്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസംഗമത്തിന്റെ വൻവിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ നിഷ്പക്ഷമതികളായ സഹോദരിമാർ പ്രധാനമന്ത്രിയെ കാണാൻ എത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സിപിഎമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുംനാഥ Read More…
താഴ്ന്ന ജാതിക്കാരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോൺഗ്രസ് പ്രകടമാക്കിതെന്ന്: കെ സുരേന്ദ്രൻ.
ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ സംസാരിച്ച വേദിയിൽ ചാണകവെള്ളം ഒഴിക്കാൻ വന്ന യൂത്ത് കോൺഗ്രസുകാരുടെ അല്പത്വം കോൺഗ്രസിന്റെ വെറുപ്പിന്റെ മനസ്ഥിതിയാണ് കാണിക്കുന്നത്. ഈ Read More…
മോദിയുടെ ഉറപ്പ്: സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിയ്ക്കുന്ന പരിപാടികളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.
പ്രധാനമന്ത്രിക്ക് നെടുമ്പാശ്ശേരിയിൽ സ്വീകരണം
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു, കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ Read More…
നടുവിലാലിൽ മേളവിസ്മയം തീർത്ത് കിഴക്കൂട്ട് അനിയൻമാരാരും സംഘവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ ഭാഗമായി BJP യാണ് നടുവിലാലിൽ കേളി എന്ന പേരിൽ മേളവിസ്മയം ഒരുക്കിയത്.മേള കാരണവരായ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്തതിൽ 101 വാദ്യകലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ബി. ഗോപാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ BJP കൾച്ചറൽ സെൽ ഭാരവാഹികളായ MR രമേശൻ ,വിജയൻ മേപുറത്ത്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു. BJP MP രാധാമോഹൻ അഗർവാൾ മോളക്കൂട്ടായ്മ ഉൽഘാടനം ചെയ്തു. BJP നേതാക്കളായ PK കൃഷ്ണദാസ് Kk അനീഷ് കുമാർ, നടൻ ദേവനും എന്നിവർ Read More…
വനിതാ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും
തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില് രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ അഭിസംബോധന ചെയ്യും. സ്ത്രീ ശാക്തീകരണത്തോടുള്ള പാര്ട്ടിയുടെ പ്രതിബദ്ധത പ്രദര്ശിപ്പിക്കാനും വനിതാ സംവരണ ബില് അടുത്തിടെ പാസാക്കിയത് മുതലാക്കാനുമാണ് ‘സ്ത്രീശക്തി മോദിക്ക് ഒപ്പം’ (പ്രധാനമന്ത്രി മോദിക്കൊപ്പം സ്ത്രീകളെ ശാക്തീകരിക്കുക) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സംരംഭകർ, കലാകാരന്മാർ, ഗ്രാമീണ തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ Read More…
പ്രധാനമന്ത്രിയുടെ വരവ് ഒരു മണിക്കൂർ നേരത്തെ.
മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി 2 മണിക്ക് പ്രധാനമന്ത്രി കുട്ടനെല്ലൂൽ വന്നിറങ്ങും. തുടർന്ന് കലക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് കാർമാർഗ്ഗം തൃശ്ശൂരിലേയ്ക്കു പുറപ്പെടും. തൃശ്ശൂർ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപം BJP നേതൃത്ത്വം അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഹോസ്പ്പിറ്റൽ ജംഗ്ഷൻ, തെക്കേ ഗോപുര നട , മണികണ്ഠനാൽ, നടുവിലിൽ, നായ്ക്കനാൽ വഴി വടക്കുന്നാഥ തിരുമുറ്റത്തെ വേദിയിലെത്തും. വേദിയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. BJP നേതാക്കളും ക്ഷണിയ്ക്കപ്പെട്ട Read More…
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും: മുഖ്യമന്ത്രി
ബാർജുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ(കെ.എസ്.ഐ.എൻ.സി) പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ഐ.എൻ.സി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിൻ്റെയും ലക്ഷ്‌മി ആസിഡ് ബാർജിൻ്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബാർജുകളാണ് ഇന്ന് പ്രവർത്തന Read More…







