കൂർക്കഞ്ചേരി: സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. ഈ സർക്കാർ കാലയളവിനുള്ളിൽ അർഹരായ എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥർ ആക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിൻ്റെ 2023-24 Read More…
India
വനിതാ ദിനത്തില് എല്പിജി സിലിണ്ടര് വില 100 രൂപ കുറച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വനിതാ ദിനത്തില് പാചകവാതക സിലിണ്ടറിന്റെ വില 100 രൂപ കുറയ്ക്കാന് ഗവണ് മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീശക്തിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു; “ഇന്ന് വനിതാ ദിനത്തോടനുബന്ധിച്ച് എൽപിജി സിലിണ്ടറുകളുടെ വില 100 രൂപ കുറയ്ക്കാൻ ഞങ്ങൾ ഒരു വലിയ തീരുമാനം എടുത്തിട്ടുണ്ട്. ഇത് സ്ത്രീജീവിതം സുഗമമാക്കുകയും കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം Read More…
ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.
ആലപുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാഗാലാന്‍ഡ് സ്വദേശിയെ വിദേശത്തു വെച്ച് ലൈംഗികപീഢനം നടത്തിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
നേപ്പാള്‍ പൗരയും, നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വെച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഢനം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി ഉത്തരവായി. 2022 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെത്തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും, തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയ Read More…
തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് എസ്ടിപിഐ സെന്ററുകൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
അർദ്ധചാലകങ്ങളിൽ ഇന്ത്യയുടെ പരിവർത്തനത്തിന്റെ ആരംഭ നിരയിൽ നിൽക്കാൻ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും യുവ ഇന്ത്യക്കാർക്കും അവസരം ലഭിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗിനുള്ള ഇന്ത്യയുടെ പ്രോസസർ രൂപകൽപ്പനയും നിർമ്മാണ ശേഷിയും ത്വരിതപ്പെടുത്തുന്നതിന് ഐബിഎമ്മും സി-ഡാക്കും തമ്മിലുള്ള ധാരണാപത്രം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സുഗമമാക്കി. “ഒരു അർദ്ധചാലക എഞ്ചിനീയർ ഒരു സൂപ്പർഹീറോ ആയ ഒരു കാലത്താണ് നാം ഒടുവിൽ ജീവിക്കുന്നത് – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം എത്രത്തോളം എത്തി, സാങ്കേതികവിദ്യയുടെ Read More…
അടുത്ത അഞ്ച് വര് ഷത്തിനുള്ളില് തിരുവനന്തപുരത്തെ ഒരു മലയാളി യുവാവും നൈപുണ്യമില്ലാതെ പുറത്താകില്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര് .
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓരോ മലയാളി യുവാവിനും ഭാവിക്ക് അനുയോജ്യമായ നൈപുണ്യമുണ്ടെന്ന് നരേന്ദ്ര മോദി സര് ക്കാര് ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് . പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ നാല് ലക്ഷത്തോളം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അഡിറ്റീവ് മാനുഫാക്ചറിംഗ് (3 ഡി പ്രിന്റിംഗ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ഡാറ്റ Read More…
പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ചരിത്രപരമായ “കോർ ലോഡിങ് ആരംഭിക്കുന്നതിന്” (500 മെഗാവാട്ട്) സാക്ഷ്യം വഹിച്ചു
ഇന്ത്യയുടെ മൂന്ന് ഘട്ട ആണവ പദ്ധതിയുടെ സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്ന ചരിത്രപരമായ നാഴികക്കല്ലിൽ, തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ “കോർ ലോഡിംഗ്” ആരംഭിക്കുന്നതിന് (500 മെഗാവാട്ട്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. റിയാക്ടർ നിലവറയും റിയാക്ടറിന്റെ കൺട്രോൾ റൂമും പ്രധാനമന്ത്രി സന്ദർശിച്ചു. ഈ റിയാക്ടറിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു. ആണവ ഇന്ധന ചക്രത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലും വ്യാപിക്കുന്ന സമഗ്രമായ കഴിവുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. Read More…
സുരേഷ് ഗോപിയ്ക്ക് ആവേശകരമായ സ്വീകരണം.
തൃശ്ശൂരിൽ വന്നിറങ്ങിയ BJP സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് റയിൽവേസ്റ്റേഷനിൽ അവേശകരമായ സ്വീകരണം. BJP പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. തുടർന്ന് റോഡ് ഷോ യോടെയാണ് സുരേഷ് ഗോപിയെ സാംസ്കാരിക നഗരിയിലേയ്ക്ക് സ്വീകരിച്ചത്. ബൈക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ എത്തിയ സുരേഷ് ഗോപിയെ ആയിരങ്ങൾ സ്വീകരിച്ചു. തുടർന്ന് സ്വരാജ് റൗണ്ടിലൂടെ നടന്ന കാൽ നട റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. സ്വീകരണ ജാഥ തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സമാപിച്ചു. മണികണ്ഠനാൽ ഗണിപതിയേയും Read More…
പ്രധാനമന്ത്രി മാർച്ച് 4-6 തീയതികളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും
തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും ആദിലാബാദിൽ നടപ്പാക്കുന്ന നിരവധി പദ്ധതികളിലൂടെ വൈദ്യുതി മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കുംതെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം എന്നിങ്ങനെ ഒന്നിലധികം സുപ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പദ്ധതികളാണ് സംഗറെഡ്ഡിയിൽ ഏറ്റെടുത്തിരിക്കുന്നത് പ്രധാനമന്ത്രി ഹൈദരാബാദിൽ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) രാഷ്ട്രത്തിന് സമർപ്പിക്കും തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യയുടെ തദ്ദേശീയ Read More…
8.4% എന്ന നിലയിലെ 2023-24 മൂന്നാം പാദത്തിലെ ശക്തമായ ജി.ഡി.പി വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും അതിന്റെ സാദ്ധ്യതയും പ്രകടമാക്കുന്നു: പ്രധാനമന്ത്രി
8.4% എന്ന നിലയിലുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2023-24ന്റെ മൂന്നാം പാദത്തിലെ ശക്തമായ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെയും അതിന്റെ സാദ്ധ്യതകളെയും കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും ഒരു വികസിത ഭാരതം സൃഷ്ടിക്കാനും സഹായിക്കുന്ന അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ”2023-24ന്റെ മൂന്നാംപാദത്തില്‍ 8.4% എന്ന ശക്തമായ നിലയിലെ ജി.ഡി.പിയുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും അതിന്റെ സാദ്ധ്യതയും Read More…










