തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഡിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ കോൺഗ്രസും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ കുറ്റപ്പെടുത്തി. ജില്ലയിലെ നൂറ് കണക്കിന് നിക്ഷേപകരാണ് വഞ്ചനക്കിരയായത്. കോൺഗ്രസ് നേതാവാണെന്ന വിശ്വാസം മുതലെടുത്താണ് ജനങ്ങളെ കബളിപ്പിച്ചത്. കോൺഗ്രസ് നേതാവ് എംഡിയായ ഹീ വാൻസ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷത്തോളമായി. ഇതു സംബന്ധിച്ച പരാതികളും ലഭിച്ചു.എന്നിട്ടും കോൺഗ്രസ് നേതൃത്വം ഇയാളെ സംരക്ഷിക്കുകയാണ്. പോലീസ് നടപടി വൈകുന്നതിന് പിന്നിൽ സി പി എം നേതാക്കൾക്കും പങ്കുണ്ട്. കൂട്ടുപ്രതികളായ Read More…
India
നരേന്ദ്രമോദിജിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശ്ശിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തെ ബോധിപ്പിച്ചു.
രാമായണ വിതരണം നടത്തി
രാമായണ വിതരണവും പാരായണവും നടത്തി പുളിക്കൽ ബസാർ ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് ഹനുമാൻ സേന ഭാരതീയ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണ പാരായണവും രാമായണ ഗ്രന്ഥം വിതരണവും നടത്തി എസ്എൻഡിപി യോഗം ശാഖ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചുനവമിക ശിവഗംഗ ദൈവദശകം ആലപിച്ച സേനാ സംസ്ഥാന ചെയർമാൻ ഭക്തവത്സര ഉദ്ഘാടനം ചെയ്തു ആകാശവും ഭൂമിയുള്ള കാലം രാമായണവും നിലനിൽക്കും എന്ന് ഒരു മനുഷ്യൻറെ ജീവിതത്തിൽ ആവശ്യമായ എല്ലാ നന്മകളും രാമായണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു പത്മഭൂഷൻ ബാലൻ Read More…
കാർട്ടൂണിസ്റ്റ് ദിവാകരന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം വെള്ളിയാഴ്ച്ച സമ്മാനിക്കും
കണ്ണൂരിൽ വിശ്രമ ജീവിതം നയിക്കുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ദിവാകരനെ കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുന്നു. കാര്‍ട്ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കുന്നത്. ആഗസ്റ്റ് 2 ന് ഉച്ചയ്ക്ക് 1 ന് കേരള സർക്കാരിൻ്റെ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയും കണ്ണൂർ എം.എൽ.എയുമായ കടന്നപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ വീട്ടിൽ (മദർ & ചൈൽഡ് ഹോസ്പിറ്റലിന് മുൻവശം, കണ്ണൂർ) എത്തിയാണ് ആദരിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി Read More…
വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ദൈവാലയത്തിൽ വച്ച് നടന്ന വിശുദ്ധ ഇഗ്നേഷ്യസ് അനുസ്മരണ പ്രഭാഷണത്തിനു ശേഷം സി എൽ സി അംഗങ്ങൾ വിശുദ്ധന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മതബോധനത്തിൽ എസിസിയിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സീനിയർ സി എൽ സി ആദരിച്ചു. തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഹോമിയോപ്പതിക്ക് മെഡിക്കൽ ക്യാമ്പ് ഡയറക്ടർ ഫാദർ പോൾ പിണ്ടിയൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാദർ ആൻറണി ചിറ്റലപ്പിള്ളി, ട്രസ്റ്റി ജെൻസൻ ജോസ് കാക്കശ്ശേരി, ഷാബു Read More…
വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി
* 82 ദുരിതാശ്വാസ ക്യാംപുകളിൽ 8017 പേരെ മാറ്റിപ്പാർപ്പിച്ചു വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിനെത്തുടർന്നുള്ള ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണ തോതിൽ പുരോഗമിക്കുന്നു. വൈകിട്ട് നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം 1592 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ദുരന്ത മേഖലയിൽനിന്നു പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. മാറാൻ തയ്യാറാവാത്തവർക്ക് ആവശ്യത്തിന് Read More…
ദുരന്ത മേഖലയിൽ 48 മണിക്കൂറിനിടെ 572 മില്ലി മീറ്റർ മഴ പെയ്തു, റെഡ് അലർട്ട് ഉണ്ടായിരുന്നില്ല: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടൽ മേഖലയിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴയാണു പെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് ദുരന്തമുണ്ടായ ഘട്ടത്തിൽ നിലനിന്നിരുന്നത്. 115നും 204മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി Read More…
കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ
കേരളത്തിന് കേന്ദ്രം പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23 തന്നെ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ് കോൺഗ്രസ്- സിപിഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും തെളിഞ്ഞിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തന്നെ എൻഡിആർഎഫ് സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് Read More…
വയനാട്ടിലെ ദുരന്തം ഹൃദയഭേദകം; സാധ്യമായ എല്ലാ ശക്തിയും മാർഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരും: മുഖ്യമന്ത്രി
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും സാധ്യമായ എല്ലാ ശക്തിയും മാർഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിതീവ്ര മഴയിലെ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതെയായി. രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ് അപകടത്തിൽപെട്ടത്. ഒട്ടേറെപ്പേർ ഒഴുകിപ്പോയി. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമല ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോവുകയും ചൂരൽമല, മുണ്ടക്കൈ റോഡ് ഒലിച്ചുപോകുന്ന നിലയുണ്ടാവുകയും ചെയ്തു. ഇവിടെയുള്ള വെള്ളാർമല ജി Read More…
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് (ജൂലൈ 30) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുന്നതാണ്. അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് ജൂലൈ 30ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ജൂലൈ 31നും കേന്ദ്ര Read More…









