കോഴിക്കോട്: ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. ഒരു ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്‌പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്. നിലവിൽ വോട്ടർ ഐഡി കാർഡുള്ള ബേപ്പൂർ സ്വദേശിയായ ഷാഹിർ ഷാഹുൽ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമർപ്പിക്കുകയും (2023 സെപ്റ്റംബർ 23 നും Read More…
India
പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
കൊച്ചി: പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ മുസ്ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരൻമാർക്ക് വേണ്ടിയല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയാണ് ആ നിയമം നിർമ്മിച്ചത്. അത് നമ്മുടെ രാജ്യത്തിൻ്റെ ബാധ്യതയാണ്. ആരുടെയും പൗരത്വം എടുത്തുകളയാൻ വേണ്ടിയല്ല ഈ നിയമമെന്ന് മനസിലാക്കിയിട്ടും Read More…
കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് 2024 ൽ പൂർത്തിയാക്കും: മന്ത്രി കെ രാജൻ
കൂർക്കഞ്ചേരി: സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. ഈ സർക്കാർ കാലയളവിനുള്ളിൽ അർഹരായ എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥർ ആക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിൻ്റെ 2023-24 Read More…
വനിതാ ദിനത്തില് എല്പിജി സിലിണ്ടര് വില 100 രൂപ കുറച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വനിതാ ദിനത്തില് പാചകവാതക സിലിണ്ടറിന്റെ വില 100 രൂപ കുറയ്ക്കാന് ഗവണ് മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീശക്തിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു; “ഇന്ന് വനിതാ ദിനത്തോടനുബന്ധിച്ച് എൽപിജി സിലിണ്ടറുകളുടെ വില 100 രൂപ കുറയ്ക്കാൻ ഞങ്ങൾ ഒരു വലിയ തീരുമാനം എടുത്തിട്ടുണ്ട്. ഇത് സ്ത്രീജീവിതം സുഗമമാക്കുകയും കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം Read More…
ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.
ആലപുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാഗാലാന്‍ഡ് സ്വദേശിയെ വിദേശത്തു വെച്ച് ലൈംഗികപീഢനം നടത്തിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
നേപ്പാള്‍ പൗരയും, നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വെച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഢനം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി ഉത്തരവായി. 2022 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെത്തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും, തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയ Read More…
തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് എസ്ടിപിഐ സെന്ററുകൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
അർദ്ധചാലകങ്ങളിൽ ഇന്ത്യയുടെ പരിവർത്തനത്തിന്റെ ആരംഭ നിരയിൽ നിൽക്കാൻ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും യുവ ഇന്ത്യക്കാർക്കും അവസരം ലഭിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗിനുള്ള ഇന്ത്യയുടെ പ്രോസസർ രൂപകൽപ്പനയും നിർമ്മാണ ശേഷിയും ത്വരിതപ്പെടുത്തുന്നതിന് ഐബിഎമ്മും സി-ഡാക്കും തമ്മിലുള്ള ധാരണാപത്രം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സുഗമമാക്കി. “ഒരു അർദ്ധചാലക എഞ്ചിനീയർ ഒരു സൂപ്പർഹീറോ ആയ ഒരു കാലത്താണ് നാം ഒടുവിൽ ജീവിക്കുന്നത് – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം എത്രത്തോളം എത്തി, സാങ്കേതികവിദ്യയുടെ Read More…
അടുത്ത അഞ്ച് വര് ഷത്തിനുള്ളില് തിരുവനന്തപുരത്തെ ഒരു മലയാളി യുവാവും നൈപുണ്യമില്ലാതെ പുറത്താകില്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര് .
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓരോ മലയാളി യുവാവിനും ഭാവിക്ക് അനുയോജ്യമായ നൈപുണ്യമുണ്ടെന്ന് നരേന്ദ്ര മോദി സര് ക്കാര് ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് . പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ നാല് ലക്ഷത്തോളം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അഡിറ്റീവ് മാനുഫാക്ചറിംഗ് (3 ഡി പ്രിന്റിംഗ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ഡാറ്റ Read More…
പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ചരിത്രപരമായ “കോർ ലോഡിങ് ആരംഭിക്കുന്നതിന്” (500 മെഗാവാട്ട്) സാക്ഷ്യം വഹിച്ചു
ഇന്ത്യയുടെ മൂന്ന് ഘട്ട ആണവ പദ്ധതിയുടെ സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്ന ചരിത്രപരമായ നാഴികക്കല്ലിൽ, തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ “കോർ ലോഡിംഗ്” ആരംഭിക്കുന്നതിന് (500 മെഗാവാട്ട്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. റിയാക്ടർ നിലവറയും റിയാക്ടറിന്റെ കൺട്രോൾ റൂമും പ്രധാനമന്ത്രി സന്ദർശിച്ചു. ഈ റിയാക്ടറിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു. ആണവ ഇന്ധന ചക്രത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലും വ്യാപിക്കുന്ന സമഗ്രമായ കഴിവുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. Read More…
സുരേഷ് ഗോപിയ്ക്ക് ആവേശകരമായ സ്വീകരണം.
തൃശ്ശൂരിൽ വന്നിറങ്ങിയ BJP സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് റയിൽവേസ്റ്റേഷനിൽ അവേശകരമായ സ്വീകരണം. BJP പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. തുടർന്ന് റോഡ് ഷോ യോടെയാണ് സുരേഷ് ഗോപിയെ സാംസ്കാരിക നഗരിയിലേയ്ക്ക് സ്വീകരിച്ചത്. ബൈക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ എത്തിയ സുരേഷ് ഗോപിയെ ആയിരങ്ങൾ സ്വീകരിച്ചു. തുടർന്ന് സ്വരാജ് റൗണ്ടിലൂടെ നടന്ന കാൽ നട റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. സ്വീകരണ ജാഥ തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സമാപിച്ചു. മണികണ്ഠനാൽ ഗണിപതിയേയും Read More…










