രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുമ്പോൾ മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ ചികിത്സയുടെ ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശുർ വിയ്യൂർ പുളിപ്പറമ്പിൽ വീട്ടിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ വിധിയായത്. സുധാകരന് നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തി. രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുന്നതിന് മുമ്പേ ഉണ്ടായിരുന്നുവെന്നും ആയത് പോളിസി ചേരുന്നതിനുള്ള പ്രൊപ്പോസൽ ഫോമിൽ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് ക്ലെയിം നിഷേധിച്ചത്. നിലവിലുള്ള അസുഖങ്ങൾ സങ്കീർണ്ണമായതാണ് ഹൃദയ ചികിത്സയുടെ Read More…
Law
നീറ്റ് പേപ്പർ ചോർച്ച പ്രതിപക്ഷത്തിൻ്റേത് ‘തിരഞ്ഞെടുത്ത പ്രതിഷേധം’; ബാൻസുരി സ്വരാജ്
ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷം “തിരഞ്ഞെടുത്ത പ്രതിഷേധം” മാത്രമാണ് നടത്തുന്നതെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്തും ചോദ്യപേപ്പർ ചോർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ നിലവിലെ മോദി സർക്കാർ പരീക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താൻപാകത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ പൊതു പരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026-നെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാൻസുരി സ്വരാജ്. പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും Read More…
ബാത്ത് ടബ്ബുകൾക്ക് തകരാർ, വിലയും നഷ്ടവും സഹിതം 43,453 രൂപ നൽകുവാൻ വിധി
ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ.പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് മുണ്ടത്തിക്കോടുള്ള ഒനിക്സ് ഇൻഡസ്ട്രീസ് ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരൻ 20,953 രൂപ നൽകിയാണ് ബാത്ത് ടബ്ബുകൾ വാങ്ങിയത്. ഉപയോഗിച്ചു കൊണ്ടിരിക്കെ ബാത്ത് ടബ്ബുകളിലൊന്ന് ഫ്ളോർ ബബ്ബിൾസ് വന്ന് പൊട്ടിയ അവസ്ഥയിലാണെന്ന് മനസിലായി. രണ്ടാമത്തെ ബാത്ത് ടബ്ബിൻ്റെ പ്രതലം സുതാര്യമല്ലാതെ അഴുക്ക് പിടിക്കുന്ന അവസ്ഥയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. കോടതി നിയോഗിച്ച Read More…
അനുയോജ്യമല്ലാത്ത കുർത്ത, വിലയും നഷ്ടവും നൽകുവാൻ വിധി
അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്ത് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് ട്രിച്ചൂർ (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. സീന, ഭർത്താവിന് വേണ്ടി ഒരു കുർത്ത വാങ്ങിച്ചിരുന്നു. എന്നാൽ കുർത്ത എടുക്കുമ്പോൾ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ല. കൊണ്ടുപോയി നോക്കി പാകമാകാത്ത പക്ഷം മാറ്റിയെടുക്കുവാൻ കഴിയുമോ എന്ന് ചോദിച്ചതിൽ Read More…
ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ചു
എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന് സിങ്കപ്പൂര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസത്തേക്കാണ് കോടതിയലക്ഷ്യ കേസില്‍ ശിക്ഷ വിധിച്ചത്. സ്വത്ത് കേസുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ ഉത്തരവുകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ബെജുവിനെതിരെ ശിക്ഷ വന്നിരിക്കുന്നത്. അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങി, 68 ലക്ഷം രൂപയോളം കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കി. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബെജൂസിനെതിരെ കേസുകള്‍ Read More…
സ്വർണത്തിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ജീവപര്യന്തം തടവ്
തനിച്ചു താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ കൊച്ചുമകനും കടലശ്ശേരി ദേശത്ത് ഊമ്മൻപിള്ളി വീട്ടില്‍ തിലകന്‍ മകന്‍ ഗോകുൽ @ കണ്ണൻ 36 വയസ്സ് എന്നവരെ ജീവപര്യന്തം തടവിനും, അതിനു പുറമെ 12 വർഷം തടവിനും കൂടാതെ നാല് ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ കമനീസ് ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറ വില്ലേജ് കടലാശ്ശേരിയില്‍ 2022 ഫെബ്രുവരി 25 ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊമ്മൻപിള്ളി Read More…
സ്ത്രീധന മരണങ്ങൾ സമൂഹത്തിന് ഗുരുതര കളങ്കമെന്ന് സുപ്രീംകോടതി
സമൂഹത്തിലെ ഗുരുതര കളങ്കമാണ് സ്ത്രീധന മരണങ്ങളെന്ന് സുപ്രീം കോടതി. സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും നിയമപരമായ വിലക്കുകള്‍ ഉണ്ടെങ്കിലും ഇന്നും ഇന്ത്യയില്‍ ഈ ആചാരം നടക്കുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ആചാരങ്ങള്‍ വഴി ആയിരക്കണക്കിന് സ്ത്രീകളുടെ അസ്വാഭാവിക മരണത്തിന് കാരണമായിട്ടുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.സ്ത്രീധന മരണകേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ജെബി പര്‍ദിവാല, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധന മരണങ്ങള്‍ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ Read More…
ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസ്: പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ തൃശ്ശൂര്‍ ജില്ലയിലെ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, കോണ്‍ഗ്രസ്സ് നേതാവുമായ സാബു എന്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശ്ശൂര്‍ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാറാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയോട് അന്വേഷണോദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് കോടതി ഉത്തരവായിട്ടുണ്ട്. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നത്. പരാതിക്കാരൻ്റെ Read More…
ഇന്ത്യയിലെ ആദ്യ ദയാവധം നടപ്പിലാക്കി, ഹരീഷ് റാണ അന്തരിച്ചു
ഇന്ത്യയിലെ ആദ്യ ദയാവധത്തിന് കീഴടങ്ങി ഹരീഷ് റാണ അന്തരിച്ചു. ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 31 വയസ്സുള്ള ഹരീഷ് റാണ 2013 മുതല്‍ കോമയിലായിരുന്നു. വിദഗ്ധ ചികിത്സക്കും പിന്തുണയ്ക്കുമായി കഴിഞ്ഞ ആഴ്ചയാണ് റാണയെ ഗാസിയബാദിലെ വീട്ടില്‍ നിന്നും ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയത്. ഓങ്കോ-അനസ്‌തേഷ്യാ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ വൈകുന്നേരം 4.10 ഓടെയാണ് അദ്ദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ Read More…
3 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് 4 വര്‍ഷം കഠിനതടവ്
വില്പന നടത്തുന്നതിനായി 3 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ചാലക്കുടി കുന്നപ്പിള്ളി ദേവരാജഗിരി ടെംപിളിനു സമീപത്തുള്ള ചക്കാലയ്ക്കല്‍ ഷാജി എന്ന ബോംബെ ഷാജിക്ക് 4 വര്‍ഷം കഠിനതടവും, 40,000 രൂപ പിഴയും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.പി അനില്‍ ശിക്ഷ വിധിച്ചു. 2013 ജൂലൈ 14 ന് വൈകീട്ട് 5 മണിക്ക് തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് നാഷണല്‍ ഹൈവേയിലെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഗ് Read More…








