തൃശ്ശൂര്‍: ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം കോടശ്ശേരി സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി പച്ച ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തികൊണ്ടു പോയ കേസില്‍ ഒളിവില്‍ പോയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ. പി പി സെയ്തലവി തള്ളി ഉത്തരവായി. കേസില്‍ പ്രതികളായ എറണാകുളം പറവൂര്‍ ഗോതുരുത്ത് ദേശത്ത് വാടാപ്പുറത്ത് മൈക്കിള്‍ മകന്‍ മനു മൈക്കിള്‍ (33 വയസ്സ്), തൃശ്ശൂര്‍ കോടാലി മുരിക്കിങ്കല്‍ ദേശത്ത് ഹൈന്തൂര്‍ വീട്ടില്‍ Read More…
Law
ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റില്ല എന്ന് പറഞ്ഞ് ക്ലെയിം നിഷേധിച്ചു, 176379 രൂപയും 5000 രൂപ നഷ്ടവും നൽകുവാൻ വിധി.
തൃശ്ശൂർ: പ്രളയത്തിൽ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെത്തുടർന്ന്, ക്ളെയിം തുക നിeഷധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു.എം.ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരൻ്റെ ലോറി എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷൂർ ചെയ്തിരുന്നു. വാഹനത്തിൻ പ്രളയജലം കയറി നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഹർജിക്കാരൻ ഇൻഷൂറൻസ് തുക ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വാഹനത്തിന് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല Read More…
റൂഫ് ടൈലുകൾ വിരിക്കൽ, ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കിയില്ല, ടൈൽ നിർമ്മാതാവിന് വാറണ്ട്.
ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 100000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ Read More…
ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, മുഹമ്മദ് നിഷാമിന് ജെയിൽ ഡി.ജി.പി.മുഖേനെ സമൻസ്, ജനറൽ മാനേജർക്ക് വാറണ്ട്.
ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജെയിൽ ഡിജിപി മുഖേനെ സമൻസ് അയക്കുന്നതിനും വാറണ്ട് അയക്കുന്നതിനും ഉത്തരവ്. തൊടുപുഴ മുട്ടം സ്വദേശി നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ് കിങ്ങ് സ്പേസസ് ബിൽഡേർസ് മാനേജിങ്ങ് ഡയറക്ടറായ അന്തിക്കാട് പടിയം അടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാമിനെതിരെയും കിങ്ങ് സ്പേസസ് ബിൽഡേർസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ പി.ചന്ദ്രശേഖരനെതിരെയും ഇപ്രകാരം ഉത്തരവായത്. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ തകരാറുകൾ പരിഹരിച്ചു നൽകുവാനും Read More…



