സുധീഷ് കേശവപുരി, സെക്രട്ടറി, SNDP യോഗം കോഴിക്കോട് യൂണിയൻ സാമൂഹ്യമാധ്യമങ്ങളിൽ ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ നടത്തുന്ന ഋതുമതി ചടങ്ങുകളുടെ ചിത്രങ്ങൾ കാണാനിടയായി. ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ ഇത്തരം ചടങ്ങുകൾ വീണ്ടും സമൂഹത്തിൽ വ്യാപകമാകുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്.ശ്രീനാരായണ ഗുരുദേവൻ സമൂഹത്തിൽ നിന്ന് അകറ്റിനിർത്താൻ ആഹ്വാനം ചെയ്ത അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും യാതൊരു മടിയുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എത്ര ന്യായീകരണങ്ങൾ പറഞ്ഞാലും അംഗീകരിക്കാനാവില്ല. കാലത്തിനനുസരിച്ച് മാറേണ്ട സമൂഹം പിന്നോട്ടു നടക്കുന്നത് പുരോഗതിയുടെ ലക്ഷണമല്ല. ഒരു പെൺകുട്ടിയുടെ ശരീരത്തിൽ സ്വാഭാവികമായി Read More…