Court Kerala News

നിക്ഷേപ തട്ടിപ്പ് കേസ്: സഹകരണ സംഘം ഡയറക്ടർമാരുടെ ജാമ്യാപേക്ഷ തൃശ്ശൂർ സെഷൻസ് കോടതി തള്ളി

തൃശ്ശൂര്‍ കിഴക്കേ കോട്ടയില്‍ ബിഷപ്പ് പാലസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന അഗ്രി. ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡില്‍ 2023 കാലഘട്ടത്തില്‍ പിതാവ് നിക്ഷേപിച്ച സ്ഥിരനിക്ഷേപസംഖ്യ കാലാവധി കഴിഞ്ഞിട്ടും നല്‍കാതെ വന്നതില്‍ നിക്ഷേപകന്റെ മകന്‍ ‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ‍ പ്രതികളായ എല്‍ത്തുരുത്ത് ലാലൂര്‍ റോഡില്‍ പറത്താള രാഘവന്‍ മകന്‍ മുരളീധരന്‍ പി.ആര്‍ 61 വയസ്സ്, മേല്പറഞ്ഞ മുരളീധരന്‍ ഭാര്യ രാജേശ്വരി 55 വയസ്സ്, മക്കളായ അഖില്‍ മുരളി 34 വയസ്സ്, ആഷിഖ് മുരളി 31 വയസ്സ്, അഖില്‍ മുരളി എന്നവരുടെ ഭാര്യ അഞ്ജു കെ.എസ് എന്നിവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ടിപി. സെയ്തലവി തള്ളി.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയതില്‍ നിരവധി ആളുകളില്‍ നിന്നും ഇത്തരത്തില്‍ ഡെപ്പോസിറ്റ് തുക വാങ്ങിയതായും തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് സ്ഥാപനം അടച്ചു പൂട്ടി പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു വരികയാണെന്നും കണ്ടെത്തിയിരുന്നു. സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് 11കേസുകള്‍ പ്രതികള്‍ക്കെതിരെ ഈസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ എറണാകുളം ജില്ലകളില്‍ പല പോലീസ് സ്റ്റേഷനുകളിലും പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതാണ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായിരുന്നു പ്രതികള്‍. പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങിയ ശേഷം നിക്ഷേപത്തുകയും, പലിശയും നല്‍കാതെ . സ്ഥാപനത്തിന്റേ പേരില്‍ നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു പ്രതികള്‍ .

ജാമ്യം ലഭിക്കുന്ന പക്ഷം പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതിന് സാദ്ധ്യതയുണ്ടെന്നും, സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും കൂടാതെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും സമാനമായ നിരവധി പരാതികള്‍ വന്നിട്ടുള്ള സാഹചര്യത്തിലും, കൂടാതെ ഇത്തരത്തില്‍ സഹകരണസ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി സഹകരണമേഖലയെ അപകീര്‍ത്തി വരുത്തുകയും, ചെയ്ത പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍ കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *