Kerala News

ചൊവ്വൂർ വില്ലേജ് പാറക്കോവിൽ വെച്ച് നടന്ന കൊലപാതക കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി; ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

ചൊവ്വൂർ വില്ലേജ് പാറക്കോവിൽ ദേശത്തിലെ ജംക്ഷനു സമീപം 2020 സെപ്റ്റംബർ 13-ന് രാത്രി 9.30ഓടെ നടന്ന കുത്തിക്കൊലക്കേസിൽ രണ്ടാം പ്രതിയായ രാഗേഷിനെ കുറ്റക്കാരനെന്ന് തൃശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി കണ്ടെത്തി. ഒന്നാം പ്രതിയായ അജയൻ നാഥു വിചാരണ തുടങ്ങുന്നതിന് മുമ്പേ മരിച്ചിരുന്നു.

ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് കത്തി ഉപയോഗിച്ച് വിജീഷിന്റെ വയറ്റിൽ കുത്തി ആഴത്തിലുള്ള മുറിവേൽപ്പിക്കുകയും, വിജീഷിന്റെ സുഹൃത്തുക്കളായ ജയനും പ്രിയനും എന്നിവർക്ക് പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പരിക്കുകളുടെ തീവ്രതയിൽ വിജീഷ് പിന്നീട് മരണപ്പെടുകയായിരുന്നു. പ്രതികൾക്കിടയിലെ വൈരാഗ്യമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് കോടതി വ്യക്തമാക്കി. ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതി ജഡ്ജ് കമാനീസ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ചേർപ്പ് പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത് എസ്ഐ എൻ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു തുടർന്ന് അന്വേഷണം ഏറ്റെടുത്തു നടത്തി പ്രതികളെ അറസ്റ്റ് ചെയ്യതു ചാർജ് കൊടുത്തത്. അന്നത്തെ ചേർപ്പു ഇൻസ്‌പെക്ടർ ആയിരുന്ന ടി വി ഷിബു ആണ്, അന്വേഷണത്തിൽ എസ്ഐ ദിലീപ്, എ.എസ്.ഐ സരസപ്പൻ എന്നിവർ അസ്സിസ്റ്റ്‌ ചെയ്യതു .

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും 57 രേഖകളും 17 മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രതി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു.

കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. പി. അജയ്കുമാർ ഹാജരായി. ലെയ്‌സൺ ഓഫീസർ അജീഷ്, സിപിഒ അൻവർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *