സുരേഷ് ഗോപി , സിനിമാ രംഗത്തെ തൻ്റെ ഗുരുതുല്യനായ സത്യൻ അന്തിക്കാടിൻ്റെ അനുഗ്രഹം തേടി അദ്ദേഹത്തിൻ്റെ അന്തിക്കാട്ടെ വീട്ടിലെത്തിയപ്പോൾ … സത്യൻ അന്തിക്കാടിൻ്റെ തൊടിയിൽ നിന്നും കൃഷി ചെയ്തു വിളവെടുത്ത നാടൻ പച്ചക്കറി കൊണ്ട് തയ്യാറാക്കിയ കറികൾ കൂട്ടി ഉച്ചയൂണും കഴിച്ചാണവിടെ നിന്നും മടങ്ങിയത്. സത്യൻ അന്തിക്കാടിൻ്റെ ഭാര്യ നിമ്മി സത്യൻ ,യുവ സിനിമാ സംവിധായകരായ മക്കൾ അനൂപ് സത്യനും അഖിൽ സത്യനും ഒപ്പമുണ്ടായിരുന്നു.





