ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യൻ കായികരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയുന്ന വലിയൊരു പ്രചോദനമാണ് താരങ്ങളുടെ മെഡൽ നേട്ടം. മറ്റേതൊരു പ്രചാരണത്തിനേക്കാളും മികച്ച പ്രചോദനമാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരിക്കുകളും വ്യക്തിപരമായ പ്രതിസന്ധികളും അതിജീവിച്ച് അന്താരാഷ്ട്ര വേദിയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ അർപ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും ദേശസ്നേഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഖേലോ ഇന്ത്യ, സ്പോർട്സ് അതോറിറ്റി Read More…