തൃശ്ശൂർ കോർപ്പറേഷൻ ഇന്ന് നടത്താനിരിക്കുന്ന ആർ ഡി എസ് എസ് വൈദ്യുത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഒഴിവാക്കിയ നടപടി തീർത്തും അപലപനീയമാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്നും കേന്ദ്രസർക്കാർ പ്രതിനിധിയെ ഒഴിവാക്കുന്ന തിൻ പുറകിൽ രാഷ്ട്രീയ ഉദ്ദേശമാണ് ഉള്ളത്. ഇക്കാര്യം വെച്ചുപൊറുപ്പിക്കാൻ ഭാരതീയ ജനതാപാർട്ടി ഒരിക്കലും അനുവദിക്കുകയില്ല .ഇതിനു മുൻപ് നടന്ന നഗര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിന്റെ വിനിയോഗ ഉദ്ഘാടന പരിപാടികളിൽ നിന്നും എംപിയെ മാറ്റിനിർത്തിയ നടപടികളുടെ തുടർച്ചയാണ് ഇതും ‘തികച്ചും രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറുന്ന തൃശൂർ കോർപ്പറേഷൻ ഭരണ നേതൃത്വം ഇക്കാര്യം തിരുത്താൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ടുപോകുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.





