India News

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; മലയാളി എസ്. ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോൾ രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. ആകാശ് ദുൽ മൂന്നാം റാങ്കും രാഘവ് ജുൻജുൻവാല നാലാം റാങ്കും ഇഷാൻ ഭട്നാഗർ അഞ്ചാം റാങ്കും കരസ്ഥമാക്കി. സിന്നിയ അറോറ, എ.ആർ. രാജാ മൊഹയിദ്ദീൻ, പക്ഷൽ സെക്രട്രി, അസ്ത ജെയിൻ, ഉജ്വൽ പ്രിയങ്ക് എന്നിവർ ആറാം മുതൽ പത്താം റാങ്ക് വരെ നേടി.

കേരളത്തിൽ നിന്നുമുള്ള മറ്റു ചിലരും മികച്ച നേട്ടം കൈവരിച്ചു. തിരുവനന്തപുരം സ്വദേശിയായ ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് രാജ് 109-ാം റാങ്കും നേടി. മലയാളിയായ സിദ്ധാർഥ് എം. ജോയ് 271-ാം റാങ്ക് നേടി പട്ടികയിൽ ഇടം നേടി. ആകെ 958 പേർക്കാണ് ഇത്തവണ സിവിൽ സർവീസ് യോഗ്യത ലഭിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *