സിക്കം സംസ്ഥാനത്തിൻ്റെ 50-ാം സംസ്ഥാനപദവി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമപന ചടങ്ങിനോടനുബന്ധിച്ച് 4,000 കോടിയിലധികം രൂപയുടെ 30 വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൌകര്യം, ആരോഗ്യരംഗം, വിദ്യാഭ്യാസം, വൈദ്യുതി, നഗര വികസനം, പരിസ്ഥിതി, ടൂറിസം, കൃഷി എന്നീ മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഏകദേശം ₹4,018 കോടിയുടെ ഈ പദ്ധതികൾ.
സംസ്ഥാനത്തിൻ്റെ സമഗ്രവും ഉൾക്കൊള്ളുന്നതുമായ വികസനം വേഗത്തിലാക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.





