International News Politics

കാഴ്ച പരിമിതി; ഇമ്രാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വീണ്ടും ജയിലിലാക്കി

കാഴ്ച സംബന്ധമായ അസുഖത്തെ തുടർന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി.

74-കാരനായ ഇമ്രാൻ ഖാനെ വലത് കണ്ണിലെ രക്തയോട്ടത്തെ ബാധിക്കുന്ന ‘സെൻട്രൽ റെറ്റിനൽ വെയ്ൻ ഒക്ലൂഷൻ’ (CRVO) രോഗം ബാധിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പി.ഐ.എം.എസ്) ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന്, ഇന്ന് ഫോളോ-അപ്പ് ചികിത്സയ്ക്കായാണ് ഇമ്രാൻ ഖാനെ എത്തിച്ചത്. നാലാമത്തെ ഇൻട്രാവിട്രിയൽ ആൻ്റി-VEGF ഇഞ്ചക്ഷനും അദ്ദേഹത്തിന് നൽകി. മാസത്തിൽ ഒരിക്കൽ നൽകുന്ന ചികിത്സയുടെ ഭാഗമായാണിത്. മാർച്ച് 23-നാണ് അവസാനമായി അദ്ദേഹത്തിന് ചികിത്സ നൽകിയത്.

ചികിത്സയ്ക്ക് ശേഷം ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *