
ഇൻസ്റ്റഗ്രാമിൽ രണ്ട് കുട്ടികളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. “രണ്ട് കുഞ്ഞുസുഹൃത്തുകൾ സേവാ തീർഥിൽ എത്തി” എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ ഓഫീസുള്ള ന്യൂഡൽഹിയിലെ സമഗ്ര ഭരണസമുച്ചയമായ സേവാ തീർഥിലാണ് കൂടിക്കാഴ്ച നടന്നത്. കുട്ടികളുമായി സംസാരിക്കുകയും കളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രമന്ത്രി റാം മോഹൻ നായിഡു കിഞ്ഞരപ്പയുടെ മകനും മകളുമാണ് ചിത്രങ്ങളിലുള്ളത്.
കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ച ഏറെ വികാരനിർഭരവും മറക്കാനാകാത്തതുമായ നിമിഷമായിരുന്നുവെന്ന് രാം മോഹൻ നായിഡു എക്സിൽ കുറിച്ചു. ‘ഏക് പേട് മാ കേ നാം’ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റെ മാതാവ് പ്രധാനമന്ത്രിക്ക് ഒരു തൈ സമ്മാനിച്ചതായും അദ്ദേഹം അറിയിച്ചു.




