തൃശ്ശൂർ പ്രഥമ മേയറും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കാട്ടുക്കാരൻ നിര്യാതനായി. ഇന്ന് നാലിന് ഡി സി സി പ്രസിഡന്റും മുതിർന്ന നേതാക്കളും ചേർന്ന് വസതിയിൽ ഭൗതീക ശരീരത്തിൽ പതാക പുതപ്പിക്കുന്നു. നാളെ രാവിലെ 9 മുതൽ 10.30 വരെ ഡി സി സി ഓഫീസിലും തുടർന്ന് കോർപ്പ റേഷൻ ഓഫീസിലും പൊതുദർശനം. തുടർന്ന് 11.30 ന് അരണാട്ടുകര വസതിയിൽ.സംസ്കാരചടങ്ങ് 6/5/24 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4ന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. അതിന് ശേഷം 5 മണിക്ക് കോർപ്പറേഷൻ ഓഫീസിനു മുൻവശം സർവ്വകക്ഷി അനുശോചനം.





