കർഷകരുടെ ക്ഷേമവും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതുമാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പി.എം-കിസാൻ സമ്മാൻ നിധി, ഫസൽ ബീമ യോജന, പി.എം-കുസും തുടങ്ങിയ പദ്ധതികൾ കർഷകരുടെ വരുമാനവും സാമ്പത്തിക സുരക്ഷയും വർധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകുന്നുണ്ടെന്നും ഡ്രോണുകൾ, സോയിൽ ഹെൽത്ത് കാർഡുകൾ, പ്രകൃതിദത്ത വളങ്ങൾ എന്നിവയുടെ ഉപയോഗം കൃഷി ഉൽപ്പാദനക്ഷമത ഉയർത്താൻ സഹായിക്കുന്നുണ്ടെന്നും മോദി എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.





