നാളെ (20.05.2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്ക് റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്ക് ഓറഞ്ച് അലർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. കാല വർഷം മേയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related Articles
ലോക്സഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രിക തള്ളി
*നിലവിലുള്ളത് 204 സ്ഥാനാർഥികൾ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 290 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്. ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം: തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങൽ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര Read More…
കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയമങ്ങൾ: പ്രത്യേക സീറ്റ് ബെൽറ്റ്, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധം
കേരളത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം വരുന്നു. ഡിസംബർ മുതൽ നിലവിൽ വരുന്ന നിയമപ്രകാരം, ഒന്നു മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതാണ്. കൂടാതെ, നാല് വയസ്സു മുതൽ 14 വയസ്സുവരെയുള്ള 135 സെന്റീമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ കാറിൽ സഞ്ചരിക്കുമ്പോൾ ചൈൽഡ് ബൂസ്റ്റർ സീറ്റ് ഉപയോഗിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളെ മടിയിൽ വെച്ച് കാറിൽ സഞ്ചരിക്കുന്നത് Read More…
വേനൽ കടുക്കുന്നു: മൃഗസംരക്ഷണ മേഖലയിലെ നടപടികൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു
സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ജല ദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ ജില്ലാ ഓഫീസർമാർ കളക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക് Read More…