Kerala News

ക്ഷേത്രത്തിലേക്ക് ബോട്ടിൽ ബൂത്തുകൾ സമർപ്പിച്ച് പവർ ഗ്രിഡ് കോർപ്പറേഷൻ


ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ബോട്ടിൽ ബൂത്തുകൾ സമർപ്പിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ക്ഷേത്രപരിസരം പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോട്ടിൽ ബൂത്തുകൾ സമർപ്പിച്ചത്.

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ്.എം എൽ എ ബോട്ടിൽ ബൂത്തുകൾ ഏറ്റുവാങ്ങി. പവർ ഗ്രിഡ് കോർപ്പറേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ യു. ദാമോദരമാണ് ബോട്ടിൽ ബൂത്തുകൾ കൈമാറിയത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡി.എ എം രാധ, അസി.മാനേജർ സി.ആർ ലെജുമോൾ, എച്ച് എസ് എം.എൻ രാജീവ്, പവർ ഗ്രിഡ് കോർപ്പറേഷൻ അസി.മാനേജർ ജി.വിദ്യാ റാണി, എൻജിനീയർ അഭിജിത്ത്, പി.ആർ.അസിസ്റ്റൻ്റ് ജയ.വി.എൻ, ശിൽപി എളവള്ളി നന്ദൻ എന്നിവർ സന്നിഹിതരായി.

ശുചിത്വം പാലിച്ച് പവിത്രത സംരക്ഷിക്കുക എന്ന സന്ദേശവുമായി പവർ ഗ്രിഡ് കോർപ്പറേഷൻ നടപ്പാക്കുന്ന സ്വഛ്താ പഖ് വാഡാ പദ്ധതിയുടെ ഭാഗമായി ആറടി നീളമുള്ള നാല് സ്റ്റീൽ ബോട്ടിൽ ബൂത്തുകളാണ് ദേവസ്വത്തിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *