Kerala News

ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

കാലാവധി പൂർത്തിയാക്കി ചുമതലയൊഴിയുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ്‌ ബി നായർ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് അധ്യക്ഷനായി.

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് , അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഒഴിഞ്ഞ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ,ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ എന്നിവരെ പൊന്നാടയണിയിച്ചു. ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് സമ്മാനിച്ചു. ക്ഷേത്രം ഊരാളനും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വത്തിൻ്റെ ഉപഹാരം ചുമതല ഒഴിയുന്ന അംഗങ്ങൾക്ക് നൽകി.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം കെ.എസ്.ബാലഗോപാൽ, അഡ്മിനിസ്ട്രറ്റർ ഹരിഗോപാൽ.എസ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *