Culture Kerala News

അവതാരം കഥയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു


മൂന്നു മാസത്തെ ഇടവേളക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി കൃഷ്ണനാട്ടം കളി തുടങ്ങി. അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിഞ്ഞു.

നിറഞ്ഞ ഭക്തസദസിന് മുന്നിൽ ‘അവതാരം ‘കഥയിലെ അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും അരങ്ങിലെത്തി. കംസനായി വേഷം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ, ഗോകുൽ (ബ്രഹ്മാവ്), വേണുഗോപാൽ(പൂതന), വി.സി. വിഷ്ണു(ദേവകി), എം.പി. വിഷ്ണുപ്രസാദ് (ഭൂമിദേവി), എം.പ്രമോദ്(വസുദേവർ),
ഗോപ സ്ത്രീകളായി നന്ദകിഷോർ.കെ, കൃഷ്ണപ്രസാദ്.ജെ, ആദിത്യഹരി,
ആദർശ് പി നായർ എന്നിവരും വേഷം പകർന്നു. ആദ്യത്തെ വഴിപാടു കളിയായ ‘അവതാരം’ – 364 പേർ ശീട്ടാക്കി.

സെപ്റ്റംബർ 3 വ്യാഴാഴ്ച സ്വയംവരം കഥ 581 പേർ ശീട്ടാക്കി.
ശ്രീകൃഷ്ണൻ:ആശാൻ എസ്.മാധവൻകുട്ടി
ബലരാമൻ:കെ.പ്രശാന്ത്
സാന്ദീപനി:എ.ഗോകുൽ
ധർമ്മരാജാവ്:എൻ.കൃഷ്ണകുമാർ
ശിശുപാലൻ:ഒ.രതീഷ്
യവനൻ:ആശാൻ എ.മുരളീധരൻ
ദന്തവക്ത്രൻ:പി.കൃഷ്ണപ്രകാശ്
രുഗ്മണി:എ.ഗോകുൽ
ജാംബവാൻ:എ.പി.സത്യനാഥൻ
ഗോപസ്ത്രീകൾ:
കൃഷ്ണപ്രസാദ്.ജെ
ആദർശ് പി നായർ
കൈലാസ്നാഥ്.ടി.കെ
നിവേദ്കൃഷ്ണ.ഇ.എം
എന്നിങ്ങനെയാണ് വേഷങ്ങൾ.

അഷ്ടമിരോഹിണി ദിവസം രാത്രി 10 മണിക്ക് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം കളി ആരംഭിക്കും. ഭക്തജനങ്ങൾക്ക് പതിവുപോലെ രാത്രി 12 മണിക്ക് കൃഷ്ണാതാരവും വിശ്വരൂപദർശനവും രംഗത്ത് ദർശിക്കാവുന്ന രീതിയിലാണ് ഈ ദിവസം കൃഷ്ണനാട്ടം അവതരണം.

കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാനും തൊപ്പി മദ്ദളം ആശാനുമായ രമേശൻ കരുമത്തിൽ, വേഷം വിഭാഗം ആശാൻമാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ, പാട്ട് വിഭാഗം ആശാന്മാരായ എം.കെ. ദിൽക്കുഷ്, സി.പി. സത്യനാരായണൻ ഇളയത്‌, ശുദ്ധ മദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി. ആർ. ശിവകുമാർ, ചമയം പി മുരളീകൃഷ്ണൻ എന്നിവരാണ് അരങ്ങിലും അണിയറയിലും നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *