അമേരിക്കന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
അര് ധചാലകങ്ങള് , ആര് ട്ടിഫിഷ്യല് ഇന്റലിജന് സ്, ടെലികോം, പ്രതിരോധം, നിര് ണ്ണായക ധാതുക്കള് , ബഹിരാകാശം തുടങ്ങിയ ഇനിഷ്യേറ്റീവ് ഓണ് ക്രിട്ടിക്കല് ആന് ഡ് എമര് ജിംഗ് ടെക് നോളജീസ് (ഐസിഇടി) പ്രകാരം ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് എന് എസ് എ സള്ളിവന് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
എല്ലാ മേഖലകളിലും വളരുന്ന ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വേഗതയിലും അളവിലും പരസ്പര താല് പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില് കാഴ്ചപ്പാടുകളുടെ സംയോജനത്തിലും പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
ജി 7 ഉച്ചകോടിയില് പ്രസിഡന്റ് ബൈഡനുമായി അടുത്തിടെ നടത്തിയ ക്രിയാത്മക ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ആഗോള നന്മയ്ക്കായി സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരാനും പുതിയ കാലയളവില് അത് കൂടുതല് ഉയരങ്ങളിലെത്തിക്കാനുമുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര് ത്തിച്ചു.