Culture India International Kerala News Politics

ലോക പൈതൃക വാരാഘോഷം; എഎസ്ഐ സംരക്ഷിത സ്മാരകങ്ങളിൽ ഇന്ന് പ്രവേശനം സൗജന്യം

ന്യൂഡൽഹി: ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലുള്ള സ്മാരകങ്ങളിൽ വ്യാഴാഴ്ച സൗജന്യ പ്രവേശനം അനുവദിക്കും. മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വർഷവും നവംബർ 19 മുതൽ 25 വരെയാണ് ലോക പൈതൃക വാരം ആചരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും ജനങ്ങളിലേക്ക് എത്തിക്കുകയും ചരിത്രസ്മാരകങ്ങളെക്കുറിച്ച് അവബോധം വളർത്തുകയുമാണ് വാരാഘോഷത്തിന്റെ ലക്ഷ്യം.

നവംബർ 19-ന് രാജ്യത്തെ എല്ലാ എഎസ്ഐ സംരക്ഷിത സ്മാരകങ്ങളിലും സൗജന്യമായി പ്രവേശിക്കാമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള പിഐബി കൾച്ചർ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാനും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും വാസ്തുവിദ്യാ മികവും അടുത്തറിയാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *