പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കുന്നതിനും നീക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിർബന്ധങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്.
വിവാഹ സർട്ടിഫിക്കറ്റോ ഭർത്താവും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവന സമർപ്പിക്കണം. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനോ നിലവിലുള്ളത് പുതുക്കാനോ ഇതു നിർബന്ധമായിരിക്കും. വിവാഹ മോചനം നേടിയവർക്ക് അതിന്റെ കോടതി ഉത്തരവ് ഹാജരാക്കണം.
പങ്കാളിയുടെ മരണത്തെ തുടർന്ന് പേര് നീക്കണമെങ്കിൽ മരണ സർട്ടിഫിക്കറ്റ് നൽകണം. പുനർവിവാഹം ചെയ്താൽ പുതിയ പങ്കാളിയുമായി ചേർന്ന് ഫോട്ടോ പതിച്ച് പ്രസ്താവനയോ വിവാഹ സർട്ടിഫിക്കറ്റോ സമർപ്പിക്കണം. പിതാവിന്റെ പേര് നീക്കി പങ്കാളിയുടെ പേരും ചേർക്കുന്നതിനും ഇതേ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. ഈ മാറ്റങ്ങൾ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും നിലവിൽ വന്നതായി അധികൃതർ അറിയിച്ചു.





