ഹൈദരാബാദ്: നടൻ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെയും സൈനബ് റവ്ജിയുടെയും വിവാഹനിശ്ചയം ഇന്ന് നടന്നു. നാഗാർജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തേക്കുറിച്ച് എക്സിലൂടെ പങ്കുവച്ചത്.
“ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ ഞങ്ങൾ ഏറെ സന്തോഷവാന്മാരാണ്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം” എന്ന് നാഗാർജുന എക്സിലൂടെ പറഞ്ഞു.
“ഞാൻ എന്റെ ആളെ കണ്ടെത്തി. സൈനബ് റവ്ജിയുമായി എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഈ സന്തോഷം എല്ലാവരോടും പങ്കുവയ്ക്കുന്നു” എന്ന് അഖിൽ തന്റെ പോസ്റ്റിൽ പറഞ്ഞു.
വെള്ള നിറത്തിലെ വസ്ത്രമാണ് വിവാഹനിശ്ചയ ദിനത്തിൽ ഇരുവരും ധരിച്ചത്. എന്നാൽ, ഇരുവരുടെയും വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സൈനബ്, മുംബൈയിലെ ആർട്ടിസ്റ്റാണ്, അഖിലും സൈനബും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. 2016-ൽ, അഖിലിന്റെ ആദ്യ വിവാഹനിശ്ചയം ശ്രിയ ഭൂപാലയുമായുണ്ടായിരുന്നെങ്കിലും, പിന്നീട് അവർ വിവാഹം ഒഴിവാക്കി.
അക്കിനേനി കുടുംബത്തിലെ മറ്റൊരു ആഘോഷമായ നാഗചൈതന്യയും ശോഭിത ധൂലിപാലയും ഡിസംബർ 4-നാണ് വിവാഹം കഴിക്കുക.