കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വർണ്ണത്തിന് ₹120 വർധിച്ച് ഇപ്പോഴത്തെ വില ₹7,730 ആയി.
കഴിഞ്ഞയാഴ്ച ആദ്യമായി പവന് ₹60,000 കടന്നതിനു പിന്നാലെ വിലയിൽ തുടര്‍ച്ചയായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് ഈ വർധനവിന് പ്രധാനകാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ പവന് വില ₹57,200 ആയിരുന്നുവെന്നു കണക്കാക്കുമ്പോൾ, 31 ദിവസത്തിനിടെ ₹4,500 വര്‍ധിച്ചത്.





