കൊച്ചി: ഇന്നലെ സര്‍വകാല റെക്കോര്‍ഡ് ഉയരം തൊട്ട സ്വര്‍ണവിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 360 രൂപയുടെ ഇടിവ് രേഖപ്പെടുത്തി 64,200 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8025 രൂപയായി.
ഇന്നലെ 64,560 രൂപയിലെത്തിയ സ്വര്‍ണവില, 64,480 എന്ന മുന്‍ റെക്കോര്‍ഡ് മറികടന്നിരുന്നു. 65,000 രൂപ എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇന്നു വിലയില്‍ കുറവ് വന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍, അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വം, ഓഹരി വിപണിയിലെ ചലനങ്ങള്‍ എന്നിവ സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.





