കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില ₹64,160 ആയി. ഗ്രാമിന് 45 രൂപ കുറവുണ്ടായി, അതായത് ഒരു ഗ്രാം സ്വർണത്തിന്റെ വില ₹8,020.
ദിവസങ്ങൾക്കകം ആയിരം രൂപയോളം ഇടിവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ രണ്ടുദിവസം വില പഴയ നിലയിലേക്ക് ഉയർന്നിരുന്നു. ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണവില ഉയര്‍ന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.





