സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ജൂൺ 5 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ ഭൂമിമിത്രസേന ക്ലബ് പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് Read More…
Tag: CM
സ്‌കൂൾ തുറക്കൽ : മുന്നൊരുക്കങ്ങൾ പൂർത്തീകരണഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ രണ്ടിന് തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ സുരക്ഷ, വിദ്യാർത്ഥികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരണഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടണം. സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണം. ഭിന്നശേഷി കുട്ടികൾക്ക് Read More…
മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യറാകണം. മഴ കനത്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി Read More…
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവനസന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും Read More…
വായനശാലകൾ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി
വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ 10 ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈബ്രറികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവരെ വായനശാലകളിലേക്ക് ആകർഷിക്കുക എന്നത് പ്രധാനമാണ്. ഇതിന് സഹായകമായ ഒന്നായി ‘വായനാ വസന്തം’ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More…
സ്കൂൾ വർഷാരംഭം: പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി, പ്രവേശനോത്സവം ജൂൺ 2ന്
തിരുവനന്തപുരം: പുതിയ സ്‌കൂൾ വർഷത്തിന്റെ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഒരുക്കങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനിടെ, സ്കൂൾ തുടക്കം മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തന പുരോഗതി വിലയിരുത്തി. ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ 2ന് നടക്കുന്ന സംസ്ഥാനപ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേ ദിവസം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവങ്ങൾ നടത്താനാണ് തീരുമാനം. സ്‌കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ Read More…
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് Read More…
സംസ്ഥാന സർക്കാർ നടത്തുന്നത് സർവതല സ്പർശിയായ വികസനം: മുഖ്യമന്ത്രി
സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 മുതലുള്ള തുടർച്ചയാണ് ഈ സർക്കാരിനുള്ളത്. മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല യോഗങ്ങളും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള മേഖലാതല യോഗങ്ങളും നടത്തി. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശരിയായ ദിശാബോധം നൽകുന്ന Read More…
പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്ന് സമാപിക്കും; സമാപന സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപനത്തിലേക്ക്. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ടും സമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. സമാപന ചടങ്ങിന് മുന്നോടിയായി രാവിലെ 10.30ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതല സംവാദയോഗം നടന്നു. സര്‍ക്കാര്‍ സേവനങ്ങളുടെ Read More…
പ്രൊഫഷണലുകളുടെ നിർദേശങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പ്രൊഫഷണലുകൾ നിർദ്ദേശിച്ച ആശയങ്ങളിൽ നയ രൂപീകരണമടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന പ്രൊഫഷണലുകളുമായുള്ള സംവാദ പരിപാടിയായ പ്രൊഫഷണൽ കണക്ട് 2025 ൽ പ്രതിനിധികളുടെ നിർദേശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റാർട്ടപ്പ് രംഗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനമാണ് കേരളം നടത്തുന്നത്. ഈ രംഗത്ത് വ്യവസായ ലോകത്തു നിന്നുള്ള മെന്റർമാരുടെ സേവനം കാര്യക്ഷമമാക്കണമെന്ന പ്രതിനിധിയുടെ നിർദേശം സർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിനാവശ്യമായ Read More…






