കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ആർ കെ Read More…
Tag: CM kerala
വ്യവസായവളർച്ചക്കൊപ്പം പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുന്ന കേരളവികസനമാതൃക സൃഷ്ടിക്കും : മുഖ്യമന്ത്രി
വ്യവസായ വളർച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസന മാതൃകയുടെ പുതിയൊരു പതിപ്പ് സൃഷ്ടിക്കണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രീയ മാലിന്യ സംസ്‌കരണം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായുള്ള ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന്റെ മുന്നോട്ടുള്ള Read More…
ലഹരി വിരുദ്ധ ബോധവത്കരണം എല്‍പി ക്ലാസ് മുതല്‍; അതിശക്തമായ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാനായി എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് ശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ ആരംഭിക്കും. നിലവിലെ എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍ വിപുലമായ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്‍പി ക്ലാസ് മുതലേ ലഹരി വിരുദ്ധ ബോധവത്കരണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാക്കാനുള്ള നടപടികള്‍ ശക്തമാക്കും. ലഹരിവിപണനത്തിനെതിരെ പോലീസ്, എക്സൈസ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ Read More…
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് എംപിമാര്‍ മാത്രം സംഭാവന നല്‍കി:- മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാവന നല്‍കാത്തവരുടെ പട്ടികയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്നു, കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രം ഫണ്ട് നല്‍കിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹം ₹25 ലക്ഷം സംഭാവനയായി നല്‍കിയപ്പോൾ, യുഡിഎഫ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ Read More…
ഹരിതകേരളം മിഷൻ പരിസ്ഥിതിസംഗമം 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതിസംഗമം മാർച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. Read More…
മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് Read More…
അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമൊപ്പം മാനവ വികസന സൂചികകളിൽ നേടിയിട്ടുള്ള വളർച്ച നിലനിർത്തുക എന്ന ദൗത്യമാണ് സംസ്ഥാനത്തിനുള്ളത് : മുഖ്യമന്ത്രി
അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ പരിഹരിക്കുന്നതിനോടൊപ്പം കേരളത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും അതോടൊപ്പം മാനവ വികസന സൂചികകളിൽ നേടിയിട്ടുള്ള വളർച്ച നിലനിർത്തുന്നതുമായ വലിയ ദൗത്യമാണ് സംസ്ഥാനത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധനം സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനോടൊപ്പം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തെ സ്പർശിക്കുന്ന വിധത്തിലായിരിക്കണം വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘റീതിങ്കിങ് പബ്ലിക് ഫിനാൻസ് ഫോർ എമർജിങ് ഡെവലപ്മെന്റ് ചാലഞ്ചസ്’ എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സും (എം.എസ്.ഇ) സംയുക്തമായി സംഘടിപ്പിക്കുന്ന Read More…
‘ആയുരാരോഗ്യം നേരുന്നു, കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെ’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഹൃദയാഭിവാദ്യങ്ങള്‍ :- മുഖ്യമന്ത്രി
തിരുവനന്തപുരം: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ മിഷൻ ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് അവർ ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായം കുറിച്ചിരിക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു,” മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 2024 ജൂണില്‍ എട്ട് ദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 9 മാസത്തിലേറെ നീളുകയായിരുന്നു. ഈ Read More…
ലോക്സഭാ മണ്ഡല പുനർ നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം:-മുഖ്യമന്ത്രി
ലോക്സഭാ മണ്ഡല പുനർ നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്‌ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത് അനീതിയാണ്. ഇതിലെല്ലാം Read More…
മണ്ഡല പുനർനിർണയം:ഏകപക്ഷീയ നീക്കത്തിനെതിരെ യോജിപ്പ്
ഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ വിളിച്ചു ചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി ക്ഷണിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതിനിധികളായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ ഡോക്ടർ തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ Read More…







