Kerala News

കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം

രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭ്യർത്ഥിച്ചു. കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു. ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Read More…

Kerala News

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി

കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

Kerala News

സിപിഎം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം, നവകേരള നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (സി. കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 9 മണിക്ക് എ. കെ. ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. നയരേഖയില്‍ സംസ്ഥാനത്തെ വന്‍കിട Read More…

Kerala News

രഞ്ജിട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടം : മുഖ്യമന്ത്രി

ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് ആദരം നൽകുന്നതിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദർഭക്കെതിരായി ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാനായിരുന്നെങ്കിൽ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടു പടിയായി നമുക്ക് ഈ നേട്ടത്തെ കരുതാം. കായിക ഇനങ്ങളോട് എന്നും മമത കാട്ടിയ സംസ്ഥാനമാണ് കേരളം. ഒളിമ്പിക്‌സിലടക്കം Read More…

Kerala News

രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി

കേരള പി.എസ്.സി മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സി ഓഫീസുകൾ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സിയുടെ ആസ്ഥാനവും മൂന്ന് മേഖലാ ഓഫീസുകളും 14 ജില്ലാ ഓഫീസുകളും ഹരിത ഓഫീസുകളാകുന്നതിന്റെ Read More…

Kerala News

വിദ്യാർത്ഥിയുടെ ആത്മഹത്യ ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്‌കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.  തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ  നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

Kerala News

‘കേരള കെയർ’പാലിയേറ്റീവ് കെയർ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയർ’പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവർ സന്നിഹിതരായി. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയർ ഗ്രിഡ്. പുതിയ രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം നൽകൽ, സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷനും പരിശീലനവും നൽകൽ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ നൽകൽ, പൊതുജനങ്ങൾക്ക് ആവശ്യമായ Read More…

Kerala News

ഇന്ത്യൻ സംഗീതത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് കെ. ഓമനക്കുട്ടി ടീച്ചർ: മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യൻ സംഗീതത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് കെ. ഓമനക്കുട്ടി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഘ്യാത സംഗീതജ്ഞ ഡോ. കെ. ഓമക്കുട്ടിയെ ആദരിക്കാൻ തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിനാകെ സന്തോഷകരവും അഭിമാനകരവുമാണ് ടീച്ചറുടെ പദ്മശ്രീലബ്ധി. കർണാടക സംഗീതരംഗത്തിന് കാര്യമായ സംഭാവനകളൊന്നും കേരളം നൽകിയിട്ടില്ലായെന്ന് ആക്ഷേപിച്ചിട്ടുള്ളവരുണ്ട്. എന്നാൽ അവരുടെയെല്ലാം വിമർശനങ്ങളുടെ മുനയൊടിക്കുവിധം കേരളീയമായ സംഭാവനകൾ ഉയർത്തിക്കാട്ടി നമ്മുടെ സംഗീത സംസ്‌കാരത്തിന്റെ പതാക ഉയർത്തിപിടിച്ചവരോടൊപ്പമാണ് ഓമനക്കുട്ടി ടീച്ചറുടെ Read More…

Kerala News

ത്യശ്ശൂർ പൂരത്തിൻ്റെ മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി

മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന് മൂൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി . പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ,ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്‌നം രമ്യമായി Read More…

Kerala News

വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം : മുഖ്യമന്ത്രി

സമൂഹത്തിൽ വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം. സമൂഹത്തിൻറെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്തതോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളർത്തുകയും ചെയ്യണം. കേരള വനിതാ കമ്മീഷന്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18900 കേസുകളാണ് 2023 ൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞവർഷം ഇത് 17000 ആയി കുറഞ്ഞിട്ടുണ്ട്. Read More…