കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗഫയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടാകുന്നത്.
Tag: CM kerala
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിക്ക് 5,55,79,023 രൂപ കൂടി അനുവദിച്ചു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്.
തുളസി ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ദീർഘകാലം ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകയായിരുന്ന തുളസി ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്രവർത്തനത്തിൽ എത്തിയ തുളസി ഭാസ്‌കരൻ ദേശാഭിമാനിയുടെ ഒരു എഡിഷന്റെ പ്രധാന വാർത്താ ചുമതലയിൽ എത്തുന്ന ആദ്യത്തെ വനിതയായിരുന്നു. റിട്ടയർമെന്റിനു ശേഷവും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തുളസി ഭാസ്‌കരന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ഹൃദയ ചികിത്സ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോ കെ.എം ചെറിയാന്റെ വേർപാടെന്ന് മുഖ്യമന്ത്രി
ആധുനിക ഹൃദയ ചികിത്സ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോക്ടർ കെ എം ചെറിയാന്റെ വേർപാടെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി നടത്തിയ ഡോ കെ എം ചെറിയാൻ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി വിട പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ലേസർ ഹാർട്ട്‌സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിന്റേതായുണ്ട്. 82-ാം വയസ്സിലും ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും Read More…
വയനാട് ദുരന്തബാധിതർക്കായി 712 കോടി: കേന്ദ്ര സഹായം ഇതുവരെ ലഭിച്ചില്ല; പുനരധിവാസം വേഗത്തിലാക്കും – മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധിയില് 712.91 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് 2221 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരന്തബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടുകളിലൂടെയും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കൃഷി ഭൂമി നൽകാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകൾ വാഗ്ദാനം ചെയ്ത സ്പോൺസർമാരുടെ യോഗം വിളിച്ചുകൂട്ടി. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മോഡല്‍ ടൗണ്‍ഷിപ്പിന്റെ മാതൃക Read More…
ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി
കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച Read More…
തലപ്പാടി റസ്റ്റ് സ്റ്റോപ്പ് ഛായാചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു
അന്തർദേശീയ നിലവാരത്തിലുള്ള വിശ്രമകേന്ദ്രം കാസർഗോഡ് ജില്ലയിലെ തലപ്പാടിയിൽ പൂർത്തീകരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള റസ്റ്റ് സ്റ്റോപ്പിന്റെ ഛായാചിത്ര അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഛായാചിത്രത്തിൽ ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ പദ്ധതിയുടെ ധാരണാ പത്രം കൈമാറി. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് ഡയറക്ടർ കെ വാസുകി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ വി സതീഷ് Read More…
കവചം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും
ജനുവരി 21 ന് വൈകീട്ട് 5 ന് തൃശ്ശൂരിലെ 6 സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനം ജനുവരി 21 ന് വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 6 സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ Read More…
ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്.മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന്” ഉമാ തോമസ് പറഞ്ഞു. “നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു,” എന്നായിരുന്നു മുഖ്യമന്ത്രി മറുപടി.ചികിത്സയില്‍ കഴിയുന്ന ഉമാ Read More…
മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയോജനങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവർ Read More…







