Kerala News

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതി നൽകുന്ന പുതിയ നിയന്ത്രണങ്ങൾ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി Read More…

Kerala News

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിയുടെ കടുത്ത നിലപാട്

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത നിലപാട്. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ? എന്ന ചോദ്യമുയർത്തിയ കോടതി, 15 ആനകൾ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് ചോദിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ആനകൾ തമ്മിൽ 3 മീറ്റർ അകലമുളള മാർഗരേഖ ആളുകളുടെ സുരക്ഷ പരിഗണിച്ചാണെന്നും അത് പാലിക്കേണ്ടത് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. “15 ആനകളുടെ പ്രത്യേകത എന്താണ്?” എന്ന ചോദ്യമുയർത്തിയ കോടതി, 9 ആനകളുടെ Read More…

Kerala News

മാർഗ്ഗനിർദേശങ്ങൾ മാറ്റില്ല: ഹൈക്കോടതി

ആന എഴുന്നള്ളിപ്പ് മാർഗ്ഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഹൈക്കോടതി. ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്ന് കോടതി. ‘ഉത്സവങ്ങൾക്കുള്ള ആന എഴുന്നുള്ളിപ്പ് അനിവാര്യമായ മതാചാരമല്ല’. ആചാരമല്ലെങ്കിൽ ആന എഴുന്നള്ളിപ്പ് തുടരാനാവില്ലെന്ന് ഹൈക്കോടതി. ‘ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം കർശനമായി പാലിക്കണം’. ലംഘിച്ചാൽ കർശന നടപടി; ജില്ലാ കളക്ടർമാർക്ക് നിരീക്ഷണ ചുമതല നൽകും. ‘ഹൈക്കോടതി ഉത്തരവുകൾക്കെതിരെ പ്രതിഷേധം ഉയർത്തുന്നത് അംഗീകരിക്കാനാകില്ല’. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടികൾ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്ന് കോടതി.

Kerala News

ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ് കരട് ചട്ടത്തിന്മേലുള്ള ചർച്ചയൂം നാട്ടാന പരിപാലനം ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും തിരുവനന്തപുരത്തെ സോഷ്യൽ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടങ്ങൾ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ൽ ആദ്യമായി വന്ന ചട്ടം 2012ൽ ഭേദഗതി ചെയ്തതാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. Read More…

Kerala News

‘ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണ്’; ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതു ക്രൂരതയും ദുരിതവുമാണെന്ന് വ്യക്തമാക്കി, കേരള ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചു. “തിമിംഗലം കരയിൽ ജീവിക്കുന്നതിനല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം, അല്ലെങ്കിൽ അതിനെയും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുമായിരുന്നെന്നും” കോടതി പറഞ്ഞു. ആനകളെ ചങ്ങലകളിൽ ബന്ധിച്ച് മണിക്കൂറുകളോളം നിർത്തുകയും, തിരിഞ്ഞുനോക്കാൻ പോലും ഇടമില്ലാതെ നിർബന്ധിതരാക്കുകയും ചെയ്യുന്നത് മനുഷ്യന്റെ അഹന്തയുടെ ഉദാഹരണമാണെന്നാണ്. ഇതെല്ലാം ആചാരമല്ല, വ്യാജമായ ഭക്തിയും മനസ്സനുവദിക്കാത്ത വാശിയും മാത്രമാണ് ഇതിന് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രക്കമ്മിറ്റികളുടെ പരസ്പര മത്സരമാണ് ആന എഴുന്നള്ളിപ്പിനും വലിയ ആനകളെ Read More…