Kerala News

യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകർ കേരളത്തിൽ തന്നെ സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 50 – ാം സ്ഥാനത്തായിരുന്ന നമ്മൾ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും Read More…

Kerala News

സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം കുറവ്:  മന്ത്രി പി. രാജീവ്

        സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം  കുറവാണെന്ന്  മന്ത്രി പി. രാജീവ് പറഞ്ഞു. വാഗ്മി-2024  അഖിലകേരള ഭരണഘടനാപ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.         സുപ്രീം കോടതിയിൽ  ജഡ്ജിയാകുന്ന ആദ്യ വനിത  ഫാത്തിമാ ബീവിയാണ്. അത് 1989ൽ ആണ്. എന്നാൽ അതിനും എത്രയോ മുൻപ് 1959ൽ തന്നെ കേരള ഹൈക്കോടതിയിൽ  അന്ന ചാണ്ടി ജഡ്ജിയായി ചുമതലയേറ്റു. അന്നാ ചാണ്ടി കേരളത്തിൽ നിയമ ബിരുദം നേടിയ ആദ്യ വനിതയാണെന്ന വസ്തുതയും മന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.         ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി  Read More…

Kerala News

സിദ്ദിഖിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ല: മന്ത്രി പി. രാജീവ്

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടുന്നതിൽ താൽപ്പര്യമില്ലെന്ന് നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സിദ്ദിഖിനെ സംരക്ഷിക്കേണ്ട ഒരുതരം ഉത്തരവാദിത്വവും സർക്കാരിനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സുപ്രീം കോടതി കഴിഞ്ഞ ദിവസം സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോടതി 14 ദിവസത്തേക്കാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. നേരത്തെ, ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു, പക്ഷേ സുപ്രീം കോടതിയുടെ വിധിക്ക് ശേഷമാണ് അദ്ദേഹം ഒളിവ് അവസാനിപ്പിച്ചത്.